
കെ എം ഷാജഹാന്‍ നിയമവ്യവസ്ഥയെ വെല്ലുവിളിക്കുകയാണെന്ന് കെ ജെ ഷൈന്‍ ടീച്ചര്‍. മാലിന്യമുക്ത നവകേരളം സാക്ഷാത്ക്കരിക്കാൻ നമ്മളെല്ലാം അതിന്റെ ഭാഗമാകണം. അതുമായി മുന്നോട്ടു പോവുകയാണ്. ഒളിഞ്ഞിരുന്ന് മാലിന്യം എറിയുന്നവരെ കളയാൻ ബുദ്ധിമുട്ടാണ്. മാലിന്യത്തെ നിർമാർജനം ചെയ്യാനുള്ള ഉത്തരവാദിത്തം എല്ലാവരും ഏറ്റെടുക്കുകയാണ് എന്നും കെ ജെ ഷൈന്‍ ടീച്ചര്‍ പറഞ്ഞു.ഗൂഢാലോചന ഉണ്ടോ എന്ന് പൊലീസ് കണ്ടെത്തട്ടെയെന്നും എല്ലാ ദേവന്മാരും പരാജയപ്പെട്ടിടത്ത് ദുർഗ അവതരിച്ച് അസുരനെ നിഗ്രഹിക്കുന്നതാണ് നവരാത്രിയുടെ ഐതിഹ്യം എന്നും കെ ജെ ഷൈന്‍ ടീച്ചര്‍ പറഞ്ഞു.
അതേസമയം അപവാദ പ്രചരണം നടത്തിയ കേസില്‍ കെ എം ഷാജഹാന്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. തുടർന്ന് ഷാജഹാനെ കോടതിയിൽ ഹാജരാക്കും. ഇന്നലെ രാത്രി തിരുവനന്തപുരത്തെ വീട്ടിൽ നിന്നും കസ്റ്റഡിയിലെടുത്ത ഷാജഹാനെ പുലർച്ചെ ആലുവ സൈബർ ക്രൈം പൊലീസ് സ്റ്റേഷനിൽ എത്തിച്ചിരുന്നു. സ്ത്രീത്വത്തെ അപമാനിച്ചതുള്‍പ്പടെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് ഷാജഹാനെതിരെ കേസെടുത്തിരിക്കുന്നത്. ഷൈൻ ടീച്ചറുടെ ആദ്യ പരാതിയിൽ കേസ് എടുത്തതിനു ശേഷവും ഷാജഹാൻ വീണ്ടും അപവാദ വീഡിയോകൾ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇതെത്തുടർന്ന് ഷൈൻ ടീച്ചർ നൽകിയ പുതിയ പരാതിയിൽ സൈബർ പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.