കോഴിക്കോട് ജില്ലാ സെക്രട്ടറിയായി കെ കെ ബാലനെ തെരഞ്ഞെടുത്തു. മേപ്പയ്യൂര്‍ സ്വദേശിയായ കെ കെ ബാലന്‍ നിലവിൽ സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗവും ജനയുഗം കോഴിക്കോട് യൂണിറ്റ് മാനേജരുമായി പ്രവര്‍ത്തിക്കുന്നു. എഐഎസ്എഫിലൂടെ പൊതുരംഗത്തെത്തി. എഐവൈഎഫ് ജില്ലാ സെക്രട്ടറി, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം, എകെഎസ്‌ടിയു സംസ്ഥാന വൈസ് പ്രസിഡന്റ്, കോഴിക്കോട് സര്‍വകലാശാല സെനറ്റ് അംഗം, സിപിഐ പേരാമ്പ്ര മണ്ഡലം സെക്രട്ടറി എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. ചിങ്ങപുരം സികെജിഎം ഹൈസ്ക്കൂളിൽ അധ്യാപകനായിരുന്നു.
മൂന്നു ദിവസമായി നടന്നുവന്ന സമ്മേളനം ഇന്നലെ വൈകീട്ടോടെ സമാപിച്ചു. സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി സത്യന്‍ മൊകേരി, സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളായ സി എന്‍ ചന്ദ്രന്‍, സി പി മുരളി, അഡ്വ. പി വസന്തം എന്നിവര്‍ സംസാരിച്ചു. ചര്‍ച്ചയ്ക്ക് ജില്ലാസെക്രട്ടറി ടി വി ബാലന്‍ മറുപടി പറഞ്ഞു. 39 അംഗ ജില്ലാ കൗണ്‍സിലിനേയും 11 അംഗ സംസ്ഥാന സമ്മേളന പ്രതിനിധികളേയും സമ്മേളനം തെരഞ്ഞെടുത്തു.
കോഴിക്കോട് കോമണ്‍വെല്‍ത്ത് ഹാന്റ്‌ലൂം ഫാക്ടറി സര്‍ക്കാര്‍ ഏറ്റെടുക്കുന്ന നടപടി ത്വരിതപ്പെടുത്തണമെന്നും കോഴിക്കോട് കിനാലൂരില്‍ എയിംസ് ആരംഭിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
English Summary: KK Balan Kozhikode District Secretary
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.