
മാധ്യമ പ്രവര്‍ത്തകന്‍ കെഎം ബഷീര്‍ കൊലപാതക കേസില്‍ വിചാരണ കോടതിയ്ക്ക് മാറ്റം. തിരുവനന്തപരം നാലാം അഡീഷണല്‍ സെഷന്‍സ് കോട
തിയിലായിരിക്കും ഇനി വാദം കേള്‍ക്കുക. ശ്രീറാം വെങ്കിട്ടരാമന്റെ ഹര്‍ജി പരിഗണിച്ചാണ് കോടതി മാറ്റിയത്. തിരുവനന്തപുരം മൂന്നാം അഡീഷണല്‍ സെഷന്‍സ് കോടതിയിലായിരുന്നു കേസ് നടന്നിരുന്നത്. എന്നാല്‍ തന്റെ അഭിഭാഷകന്‍ ബി രാമന്‍പിള്ളയ്ക്ക് ശാരീരിക അസ്വസ്ഥകള്‍ മൂലം പടി കയറി മുകളിലെത്താന്‍ ബുദ്ധിമുട്ടാണെന്നും അതിനാല്‍ കോടതി മാറ്റണമെന്നുമായിരുന്നു ശ്രീറാമിന്റെ ആവശ്യം. ഇനി വിചാരണ നടക്കാന്‍ പോകുന്നത് താഴത്തെ നിലയില്‍ പ്രവര്‍ത്തിക്കുന്ന നാലാം അഡീഷണല്‍ സെഷന്‍സ് കോടതിയിലായിരിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.