14 November 2024, Thursday
KSFE Galaxy Chits Banner 2

Related news

November 8, 2024
November 5, 2024
July 19, 2024
July 6, 2024
July 5, 2024
July 5, 2024
June 26, 2024
June 21, 2024
June 20, 2024
March 14, 2024

കേരളത്തിന് കിട്ടേണ്ട വിഹിതം വെട്ടികുറച്ചതില്‍ യുഡിഎഫ് എംപിമാര്‍ ഒരക്ഷരം മിണ്ടുന്നില്ലെന്ന് കെ എന്‍ ബാലഗോപാല്‍

Janayugom Webdesk
തിരുവനന്തപുരം
December 13, 2023 2:38 pm

സംസ്ഥാനത്തിന് ലഭിക്കേണ്ട നികുതി വിഹിതം വെട്ടികുറച്ച സാഹചര്യമാണ് നിലനില്‍ക്കുന്നതെന്നും, ഇക്കാര്യത്തില്‍ യുഡിഎഫ് എംപിമാര്‍ സംസാരിക്കാന്‍ പോലും തയ്യാറാകുന്നില്ലെന്നു സംസ്ഥാനധനകാര്യ വകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാല്‍. കേരളത്തിന്റെ ഭാവിയെ ബാധിക്കുന്ന നിലപാടാണ് യുഡിഎഫ് സ്വീകരിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.കേരളത്തിന് കിട്ടേണ്ട മൂന്ന് നാല് കാര്യങ്ങള്‍ പറഞ്ഞുകൊണ്ടുള്ള മെമ്മോറാണ്ടം കൊടുക്കുന്നതില്‍ യുഡിഎഫ് എംപിമാര്‍ പങ്കാളികളായില്ല.

നമ്മുടെ താത്പര്യം സംരക്ഷിക്കാതെ കേരളത്തിനെതിരായ നിലപാടാണ് യഡിഎഫ് എംപിമാര്‍ ഡല്‍ഹിയില്‍ സ്വീകരിക്കുന്നത്. എല്ലാ കാര്യത്തിലും അവര്‍ ഇതേ നിലപാടാണ് സ്വീകരിക്കുന്നതെന്ന് കഴിഞ്ഞ മുഖ്യമന്ത്രി പറഞ്ഞതാണ്. കേരളത്തിലെ വിവിധ പ്രശ്‌നങ്ങള്‍ സംസ്ഥാനത്തിനെതിരായ ക്യാംപെയ്ന്‍ എന്ന രീതിയില്‍ പുറത്ത് പറയുകയാണ്. യാതൊരു ന്യായീകരണവും ഇല്ലാതെ കേരളത്തിന്റെ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായിട്ടാണ് യുഡിഎഫ് എംപിമാര്‍ പെരുമാറുന്നത്.

കേരളത്തിന് നേരത്തെ കിട്ടിക്കൊണ്ടിരുന്ന ശതമാനം അനുസരിച്ചാണെങ്കില്‍ ഒരു ലക്ഷം കോടിയിലധികം രൂപ അഞ്ച് വര്‍ഷം കൊണ്ട് കിട്ടണം. കേന്ദ്രസര്‍ക്കാരില്‍ നിന്നും ലഭിക്കേണ്ട നികുതി വിഹിതത്തില്‍ 1.9 ശതമാനമാണ് കേരളത്തിനുള്ളത്. മുമ്പ് 3.8 ശതമാനമായിരുന്നു. അതായത് പത്താം ധനകാര്യ കമ്മീഷന്റെ സമയത്ത് കിട്ടുന്നതിന്റെ അമ്പത് ശതമാനമേ ഇപ്പോള്‍ കിട്ടുന്നുള്ളൂ. അതിനനുസരിച്ച് ഈ വര്‍ഷം 21000 കോടിയാണ് കിട്ടാന്‍ പോകുന്നത്.

ശരിയായ പഴയ കണക്ക് അനുസരിച്ചാണെങ്കില്‍ 42000 കോടി കിട്ടേണ്ടതാണ്. അതില്‍ മാത്രം 21000 കോടിയുടെ കുറവുണ്ട്.ഇടതുപക്ഷത്തെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവര്‍ക്കുമുള്‍പ്പെടെയുള്ളവര്‍ക്ക് കിട്ടേണ്ട പണമാണത്. ആ പണം ലഭിക്കാതിരിക്കുന്നത് കേരളത്തിന്റെ ഭാവിയെ തന്നെ ബാധിക്കും. അത് പറയാന്‍ യുഡിഎഫ് എംപിമാര്‍ തയാറാവുന്നില്ല. കൃത്യമായ കണക്കും തുകയും മാത്രം വെച്ചുള്ള മെമ്മോറാണ്ടമാണ് നമ്മള്‍ തയാറാക്കിയത്.ഏറ്റവും കാര്യക്ഷമതയില്ലാതെയാണ് ഇവിടുത്തെ കാര്യങ്ങള്‍ നടക്കുന്നതെന്നാണ് അവര്‍ കൊടുത്ത മെമ്മോറാണ്ടത്തില്‍ എഴുതിയിരുന്നത്. മൂന്നാല് പാരഗ്രാഫ് എഴുതി ഏറ്റവും അവസാനത്തെ വരിയില്‍ കേരളത്തിന് കുറച്ച് ധനസഹായം ചെയ്യണം എന്ന് എഴുതിയിരിക്കുകയാണ്. കേരളത്തിന്റെ ഭാവിയെ ബാധിക്കുന്ന നിലപാടാണ് യുഡിഎഫ് എടുക്കുന്നത് ബാലഗോപാല്‍ പറഞ്ഞു

Eng­lish Summary:
KN Bal­agopal says that UDF MPs are not say­ing a word about the cut in allo­ca­tion to Kerala.

You may also like this video:

TOP NEWS

November 13, 2024
November 13, 2024
November 13, 2024
November 13, 2024
November 13, 2024
November 13, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.