
രാഹുൽ മാങ്കൂട്ടത്തിലിന്റെ ഭാഗത്ത് നിന്ന് പല സ്ത്രീകളോടും മോശമായ പെരുമാറ്റമുണ്ടായിട്ടുണ്ട് എന്നും അത് കാരണം പലരും അനുഭവിക്കുന്നുണ്ട് എന്നതും നേരത്തെ അറിയാമായിരുന്നു എന്ന് റിനി ആൻ ജോർജ്. അത്കൊണ്ട് കൂടിയാണ് തനിക്ക് നേരെയുണ്ടായ കാര്യങ്ങൾ തുറന്നുപറയാമെന്ന് കരുതിയതെന്നും റിനി പറഞ്ഞു. രാഹുൽ മാങ്കൂട്ടത്തിലിന്റെ ലൈംഗികചൂഷണത്തിനിരയായ യുവതി മുഖ്യമന്ത്രിക്ക് പരാതി നൽകിയതിന് പിന്നാലെയായിരുന്നു റിനിയുടെ പ്രതികരണം.
ഒരു സ്ത്രീ എന്ന നിലയിൽ ഞാൻ നേരിട്ട പ്രശ്നങ്ങൾ തുറന്നു പറയുമ്പോൾ മറ്റുള്ളവർക്കും അതൊരു പ്രചോദനമാവുമെന്നും അവർക്കും തുറന്ന് പറയാനുള്ള സാഹചര്യം ഒരുങ്ങുമെന്നും ഞാൻ കരുതിയിരുന്നു. സ്ത്രീകൾ നേരിടുന്ന എല്ലാ കാര്യങ്ങളും തുറന്ന് പറയണമെന്ന് തന്നെയാണ് ഇപ്പോഴും പറയുന്നത്. നമ്മൾ ധൈര്യത്തോടെ ഒരു കാര്യം പറഞ്ഞത് ഈ നിലയിൽ എത്തി എന്നതിൽ സന്തോഷമുണ്ട്.
രാഹുലിനെതിരെയുള്ള ലൈംഗിക ആരോപണങ്ങൾ ഉയർന്നു വന്ന ആദ്യ ഘട്ടത്തിൽ ഹു കെയേഴ്‌സ് എന്ന ഒരു സൂചന പൊതുജനങ്ങൾക്ക് ഇട്ടുകൊടുത്തത് റിനിയായിരുന്നു. ഇതിനു പിന്നാലെ നിരവധി ചാറ്റുകളും രാഹുലിന്റെ ലൈംഗികവൈകൃതം വെളിവാകുന്ന തരത്തിലുള്ള വോയിസുകളും പുറത്തുവന്നിരുന്നു.
മാധ്യമങ്ങൾ രാഹുലിന്റെ അതിക്രമങ്ങൾ പുറത്തുവിട്ടപ്പോൾ മാധ്യമങ്ങളെ പോലും അധിക്ഷേപിക്കുകയുണ്ടായെന്നും എന്നാൽ മാധ്യമങ്ങൾ നൽകിയ പിന്തുണ വലുതാണെന്നും റിനി കൂട്ടിച്ചേർത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.