22 January 2026, Thursday

Related news

December 14, 2025
October 9, 2025
September 21, 2025
March 15, 2025
March 5, 2025
March 1, 2025
February 20, 2025
February 4, 2025
January 28, 2025
December 22, 2024

അറിവും ബോധവൽക്കരണവും പ്രധാനം; കാൻസർ എന്ന രോഗത്തേക്കാൾ അപകടകാരി അതേ കുറിച്ചുള്ള തെറ്റായ അറിവുകളെന്നും നടി മഞ്ജു വാര്യർ

Janayugom Webdesk
തിരുവനന്തപുരം
February 4, 2025 9:30 pm

ക്യാൻസറിനെ കുറിച്ചുള്ള അറിവും ബോധവൽക്കരണവുമാണ് പ്രധാനമെന്നും രോഗത്തേക്കാൾ അപകടകാരി അതേ കുറിച്ചുള്ള തെറ്റായ അറിവുകളെന്നും നടി മഞ്ജു വാര്യർ. എന്റെ അമ്മ കാൻസർ അതിജീവിതയാണെന്നും എന്റെ മുന്നിലുള്ള മാതൃകയാണ് അമ്മയെന്നും മഞ്ജുവാര്യർ പറഞ്ഞു . ‘ആരോഗ്യം-ആനന്ദം, അകറ്റാം കാൻസറിനെ..’ എന്ന കാൻസർ പ്രതിരോധ ക്യാമ്പയിനിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മഞ്ജു വാര്യർ.

 

പരിപാടിയുടെ സംസ്ഥാനതല ഉദ്‌ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. കാൻസർ പരിശോധനകളോട് വിമുഖത കാണിക്കുന്ന സമീപനം മാറ്റി രോഗം കണ്ടെത്തിയാൽ പ്രാരംഭ ഘട്ടത്തിൽ തന്നെ ചികിത്സ തേടണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.ഒരു വര്‍ഷക്കാലം നീണ്ടുനില്‍ക്കുന്ന ക്യാമ്പയിന്റെ ഭാഗമായി എല്ലാ ജില്ലകളിലും പരിശോധനക്കുള്ള പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. 855 ആരോഗ്യ കേന്ദ്രങ്ങളിൽ പരിശോധന നടക്കും. സ്വകാര്യ ആശുപത്രികളിലും പ്രത്യേക സ്‌ക്രീനിംഗ് ഉണ്ടാകും. നാടിന്റെ എല്ലാ മേഖലയും സഹകരിപ്പിച്ചു കൊണ്ടാണ് ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്. ലോക ക്യാൻസർ ദിനത്തിൽ തന്നെ പരിപാടിക്ക് തുടക്കമിടാൻ കഴിഞ്ഞത് പ്രത്യേകതയാണെന്നും ക്യാൻസർ രോഗത്തിനും ചികിത്സയ്ക്കും മുന്തിയ പരിഗണനയാണ് സർക്കാർ നൽകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.