1 March 2026, Sunday

Related news

February 28, 2026
February 8, 2026
January 7, 2026
October 2, 2025
May 8, 2025
August 30, 2024
May 10, 2024
April 17, 2024
January 4, 2024
May 25, 2023

കൊച്ചി- അഗത്തി വിമാന സർവീസ് നാളെ മുതൽ

Janayugom Webdesk
കൊച്ചി
February 8, 2026 9:57 pm

കൊച്ചിയില്‍ നിന്നും ലക്ഷദ്വീപിലേക്കുള്ള പുതിയ വിമാന സര്‍വീസ് നാളെ മുതല്‍. ഫ്ലൈ91 കമ്പനിയാണ് കൊച്ചിയില്‍ നിന്നും അഗത്തിയിലേക്കുള്ള പുതിയ പ്രതിദിന വിമാന സര്‍വീസ് ആരംഭിച്ചിരിക്കുന്നത്. മലയാളിയുടെ ഉടമസ്ഥതയിലുള്ള കമ്പനിയാണ് ഫ്ലൈ 91. കൊച്ചി — അഗത്തി റൂട്ടില്‍ സര്‍വീസ് നടത്തുന്ന മൂന്നാമത്തെ വിമാന കമ്പനിയാണ് ഫ്ലൈ 91. വ്യാഴാഴ്ച ഒഴികെ മറ്റെല്ലാ ദിവസങ്ങളിലും വിമാന സര്‍വീസ് ഉണ്ടാകും. അഗത്തിയില്‍ നിന്നും കൊച്ചിയിലേക്ക് രാവിലെ 9.30ന് പുറപ്പെടുന്ന വിമാനം 10.50ന് കൊച്ചി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെത്തും. കൊച്ചിയില്‍ നിന്നും അഗത്തിയിലേക്ക് രാവിലെ 11.20ന് പുറപ്പെടുന്ന വിമാനം 12.45ന് അഗത്തിയിലെത്തും. നിലവില്‍ ഇന്‍ഡിഗോ, അലൈന്‍സ് എയര്‍ എന്നീ കമ്പനികളാണ് കൊച്ചിയില്‍ നിന്ന് അഗത്തിയിലേക്ക് സര്‍വീസ് നടത്തുന്നത്. ഇന്‍ഡിഗോ അഗത്തിയിലേക്ക് പ്രതിദിന സര്‍വീസുകള്‍ നടത്തുന്നുണ്ട്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.