
കൊച്ചിയിൽനിന്ന് കുവൈറ്റിലേക്ക് തിരിച്ച എയർ ഇന്ത്യ വിമാനം അടിയന്തരമായി തിരിച്ചിറക്കി. AI 9253 എന്ന എയർ ഇന്ത്യ വിമാനമാണ് കൊച്ചിയിൽ തിരിച്ചിറക്കിയത്. യാത്രക്കിടെ സാങ്കേതിക പ്രശ്‌നം കണ്ടെത്തിയെന്നാണ് എയർ ഇന്ത്യയുടെ വിശദീകരണം. 4.30ന് കൊച്ചിയിൽനിന്നും യാത്രക്കാരുമായി പുറപ്പെട്ട വിമാനം രണ്ട് മണിക്കൂർ പറന്ന ശേഷമാണ് തിരിച്ചിറക്കിയത്. യാത്രക്കാർ സുരക്ഷിതരാണ്. ഇവരെ വിമാനത്തിൽ നിന്ന് തിരിച്ചിറക്കി. മുടങ്ങിയ വിമാനത്തിന് പകരം സർവീസ് ഏർപ്പെടുത്തണമെന്ന് യാത്രക്കാർ ആവശ്യപ്പെട്ടു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.