
ജപ്പാന്‍ ഡിഫന്റര്‍ കൊട ടകായി ടോട്ടന്‍ഹാം ഹോട്സ്പറില്‍. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബുമായി താരം അഞ്ച് വര്‍ഷത്തെ കരാറില്‍ ഒപ്പുവച്ചു. ജെ-ലീഗ് ടീമായ കവാസാക്കി ഫ്രണ്ടേലിൽ നിന്നാണ് താരം ടോട്ടന്‍ഹാമിലെത്തിയത്. സാമ്പത്തിക വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ ടോട്ടൻഹാം 20കാരന് വേണ്ടി അഞ്ച് മില്യൺ പൗണ്ട് (58 കോടി രൂപ) നൽകിയതായി ബ്രിട്ടീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 2024 സെപ്റ്റംബറിൽ ചൈനയ്ക്കെതിരായ ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ 17-ാം വയസിലാണ് ടകായി ജപ്പാന്‍ സീനിയര്‍ ടീമില്‍ അരങ്ങേറ്റം കുറിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.