13 February 2026, Friday

Related news

February 11, 2026
February 11, 2026
February 10, 2026
February 7, 2026
February 6, 2026
February 6, 2026
February 6, 2026
January 31, 2026
January 24, 2026
January 16, 2026

കിണറിനകത്തു നിന്നും കോട പിടികൂടി

Janayugom Webdesk
മാവേലിക്കര
September 9, 2024 8:32 pm

ഓണം സ്പെഷ്യൽ ഡ്രൈവിനോട് അനുബന്ധിച്ച് നടന്ന റൈഡിൽ നിരവധി അബ്കാരി ക്രിമിനൽ കേസിൽ പ്രതിയായ ആളുടെ കിണറ്റിൽ നിന്നും 35 ലിറ്റർ കോട പിടികൂടി. മാവേലിക്കര  പെരിങ്ങാല  കൊയ്പ്പള്ളി കാരാഴ്മ  കൈതവിള കിഴക്കേതിൽ വീട്ടിൽ  ഗോപാലകൃഷ്ണൻ്റെ വീട്ടിലെ കിണറ്റിൽ നിന്നുമാണ് കോട പിടികൂടിയത്‌. ഇയാളെ അറസ്റ്റു ചെയ്തു.

ഗോപാലകൃഷ്ണൻ വർഷങ്ങളായി ചാരായം കച്ചവടം ചെയ്യുന്നതും, ഇരുപതിലധികം അബ്കാരി കേസിൽ പ്രതിയാണെന്നും എക്സൈസ് പറഞ്ഞു. മാവേലിക്കര എക്സൈസ് റേഞ്ച് അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ വി. രമേശ്, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ സുരേഷ്, പ്രിവന്റ്റീവ് ഓഫീസർമാരായ പി. ആർ. ബിനോയ്, പത്മകുമാർ. സിവിൽ എക്സൈസ് ഓഫീസർമാരായ, പ്രതീഷ്, രാഹുൽ കൃഷ്ണൻ, അർജുൻ സുരേഷ് എന്നിവർ റെയ്ഡിൽ പങ്കെടുത്തു. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Kerala State - Students Savings Scheme

TOP NEWS

February 13, 2026
February 13, 2026
February 13, 2026
February 13, 2026
February 13, 2026
February 13, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.