21 December 2024, Saturday
KSFE Galaxy Chits Banner 2

Related news

December 10, 2024
December 9, 2024
December 9, 2024
December 6, 2024
December 5, 2024
December 4, 2024
December 3, 2024
December 2, 2024
December 2, 2024
December 2, 2024

കൊടകര കുഴൽപ്പണം; പണമെത്തുമ്പോള്‍ കെ സുരേന്ദ്രന്‍ ഉണ്ടായിരുന്നു; വെളിപ്പെടുത്തലുമായി മുന്‍ ഓഫിസ് സെക്രട്ടറി

Janayugom Webdesk
തൃശൂര്‍
October 31, 2024 5:08 pm

ബിജെപി സംസ്ഥാന അധ്യക്ഷന്‍ പ്രതിയായ കാെടകര കുഴല്‍പ്പണക്കേസില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി ബിജെപി മുന്‍ ജില്ലാ ഓഫിസ് സെക്രട്ടറി. കൊടകര ദേശീയപാതയില്‍ വച്ച് തട്ടിയെടുക്കപ്പെട്ട കുഴൽപ്പണം ബിജെപിക്കുള്ള തെരഞ്ഞെടുപ്പ് ഫണ്ടായിരുന്നുവെന്ന് ബിജെപി തൃശൂര്‍ ജില്ലാ ഓഫിസ് സെക്രട്ടറിയായിരുന്ന തിരൂർ സതീശന്‍ മാധ്യമപ്രവർത്തകരോട് വെളിപ്പെടുത്തി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ്‌ സമയത്ത്‌ ആറ് ചാക്കിലായാണ്‌ പണം എത്തിച്ചത്‌. തൃശൂർ ജില്ലയ്ക്കുള്ള തെരഞ്ഞെടുപ്പ്‌ ഫണ്ട്‌ ഓഫിസിൽ ഇറക്കി. ബാക്കി പണവുമായി പോകുമ്പോഴാണ്‌ കൊടകരയിൽ കവർച്ച നടന്നത്‌. ഓഫിസ്‌ പൂട്ടുന്ന സമയത്ത്‌ തെരഞ്ഞെടുപ്പ്‌ സാമഗ്രികൾ വരുമെന്നും അടയ്ക്കരുതെന്നും പാര്‍ട്ടി ജില്ലാ നേതാക്കൾ നിര്‍ദേശം നല്‍കിയിരുന്നു. പണവുമായി എത്തിയ ധർമ്മരാജിന് നേതാക്കളുടെ നിർദേശപ്രകാരം നാഷണല്‍ ലോഡ്‌ജിൽ മുറിയെടുത്ത്‌ കൊടുത്തു. പിറ്റേദിവസം കവർച്ചാവിവരം പുറത്തുവന്നതോടെയാണ്‌ കുഴൽപ്പണമാണെന്ന് മനസിലായത്‌. കവർച്ചാക്കേസ്‌ അന്വേഷിക്കുന്ന പൊലീസിന്‌ മുന്നിൽ ഓഫിസ് സെക്രട്ടറിയെന്ന നിലയില്‍ നേതാക്കളുടെ സമ്മര്‍ദം മൂലം ഇതൊന്നും വെളിപ്പെടുത്തിയിരുന്നില്ല. വിചാരണ സമയത്ത്‌ കോടതിയിൽ സത്യം വെളിപ്പെടുത്തുമെന്നും സതീശന്‍ പറഞ്ഞു. 

കുഴൽപ്പണ കേസിൽ ബിജെപിയെ വെട്ടിലാക്കിയിരിക്കുകയാണ് ബിജെപി മുന്‍ ജില്ലാ ഓഫിസ് സെക്രട്ടറിയുടെ തുറന്നു പറച്ചില്‍. ധര്‍മ്മരാജൻ പണവുമായി ജില്ലാ ഓഫിസിലെത്തുമ്പോൾ അവിടെ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ഉണ്ടായിരുന്നവെന്നും കവർച്ച ചെയ്യപ്പെട്ടത് തൃശൂരില്‍ നിന്ന് ആലപ്പുഴയിലേക്ക് കൊണ്ടുപോയ കോടികളാണെന്നും സതീശന്‍ പറയുന്നു. 2021 ഏപ്രിൽ ഏഴിനാണ് കൊടകര കുഴൽപ്പണ കേസ് പൊലീസ് രജിസ്റ്റർ ചെയ്തത്. തുടർന്നുനടന്ന അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ 22 പേരെ പ്രതികളാക്കി 2021 ജൂലൈ 23ന് കോടതിയിൽ ആദ്യ കുറ്റപത്രം സമർപ്പിച്ചു. തുടർന്ന് ഒരാൾ കൂടി അറസ്റ്റിലായതിന്റെ അടിസ്ഥാനത്തിൽ 2022 നവംബർ 15ന് അധികമായി ഒരു കുറ്റപത്രം കൂടി സമർപ്പിച്ചു. 

തൃശൂർ റെയ്ഞ്ച് ഡിഐജിയുടെ നേതൃത്വത്തിൽ തൃശൂർ പൊലീസ് അസിസ്റ്റന്റ് കമ്മിഷണർ അന്വേഷണ ഉദ്യോഗസ്ഥനായി പ്രത്യേക അന്വേഷണസംഘം ചുമതല ഏറ്റെടുത്തിരുന്നു. മൂന്നരക്കോടി കവർന്ന കേസിൽ ഇതുവരെ കണ്ടെടുത്തത് ഒരു കോടി 47 ലക്ഷം രൂപ മാത്രമാണ്. അതേസമയം തിരൂർ സതീശന്‍ നടത്തിയ വെളിപ്പെടുത്തലിന് പിന്നിൽ സിപിഐ(എം) ആണെന്ന് ബിജെപി തൃശൂർ ജില്ലാ അധ്യക്ഷൻ കെ കെ അനീഷ് കുമാർ പറഞ്ഞു. സാമ്പത്തിക ക്രമക്കേടടക്കമുള്ള പരാതികളെത്തുടർന്ന് ഓഫിസ് സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കിയതിന്റെ വൈരാഗ്യം തീർക്കാനാണ് ഇത്തരമൊരു ആരോപണം ഉന്നയിച്ചതെന്നും അനീഷ് കുമാർ പറഞ്ഞു.

TOP NEWS

December 20, 2024
December 20, 2024
December 20, 2024
December 20, 2024
December 20, 2024
December 20, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.