ബിജെപി തൃശൂര്‍ ജില്ലാ ഓഫീസില്‍ ആറു ചാക്കുകളിലായി ഒമ്പത് കോടി രൂപയുടെ കള്ളപ്പണം എത്തിച്ചെന്ന മുന്‍ ഓഫീസ് സെക്രട്ടറി കൂടിയായ തീരൂര്‍ സതീഷിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ കേസ് ഇഡി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പ്രത്യേക അന്വേഷണ സംഘം കത്ത് നല്‍കി. രാജ്യദ്രോഹ കുറ്റമായ കള്ളപ്പണ ഇടപാടാണ് നടന്നിട്ടുള്ളതെന്നാണ് മൊഴി.
ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റെയും ജില്ലാ പ്രസിഡന്റ് കെ കെ അനീഷ്‌കുമാറിന്റെയും ഉൾപ്പടെ ബിജെപി നേതാക്കളുടെ പങ്ക് തിരൂർ സതീഷ് മാധ്യമങ്ങൾക്ക് മുമ്പിൽ വെളിപ്പെടുത്തിയിരുന്നു. പ്രത്യേക അന്വേഷകസംഘത്തിനു മുന്നിലും സതീഷ് മൊഴി നൽകിയിരുന്നു.ഈ വിവരങ്ങളെല്ലാം ഉൾപ്പെടുത്തി അന്വേഷകസംഘം ഉദ്യോഗസ്ഥൻ ഡിവൈഎസ്‌പി വി കെ രാജുവാണ് ഇഡിക്ക് കത്ത് നൽകിയത്. കള്ളപ്പണ കേസ് അന്വേഷിക്കാൻ കേരള പൊലീസ് അധികാരമില്ല. ഇത് അന്വേഷിക്കാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനാണ് അധികാരം. അതിനാലാണ് ഇഡിക്ക് കത്തയച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.