
കോടനാട് സ്വദേശിനി അന്നമ്മയുടെ മരണം കൊലപാതകമാണെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. പുറകിൽ നിന്ന് കഴുത്തിൽ ശ്വാസം മുട്ടിച്ചതാണ് മരണകാരണം. കൊലപാതകമാണെന്ന് പൊലീസ് നേരത്തെ തന്നെ സംശയിച്ചിരുന്നു. ശരീരത്തിൽ ബലപ്രയോഗം നടന്നതിന്റെ പാടുകൾ, കൈയിലും മുഖത്തും തലയിലുമുള്ള പരിക്കുകൾ എന്നിവ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ കണ്ടെത്തിയിട്ടുണ്ട്. അന്നമ്മ ധരിച്ചിരുന്ന സ്വർണ്ണവളകളും കമ്മലും നഷ്ടപ്പെട്ടിട്ടുണ്ട്. ഇവ ബലം പ്രയോഗിച്ച് ഊരിയെടുത്തുവെന്നാണ് കണ്ടെത്തൽ. സ്വർണാഭരണങ്ങൾക്കായുള്ള മോഷണ ശ്രമത്തിനിടെ നടന്ന കൊലപാതകമാകാമെന്ന നിഗമനത്തിലാണ് പൊലീസ്.
കേസ് അന്വേഷിക്കുന്നതിനായി കോടനാട് ഇൻസ്‌പെക്ടർ മനുരാജിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിച്ചിട്ടുണ്ട്. പതിവുപോലെ ജാതിക്കായ് ശേഖരിക്കാനായി വീടിന് സമീപമുള്ള തോട്ടത്തിലേക്ക് പോയ അന്നമ്മയെ രാത്രി വൈകിയും കാണാത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.