
ടി പി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതി കൊടി സുനിയെ കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും തവന്നൂർ ജയിലിലേക്ക് മാറ്റി. തലശേരി കോടതി പരിസരത്തെ മദ്യപാനം ഉൾപ്പെടെയുള്ള വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് ജയിൽ മാറ്റം. നേരത്തെ കൊടി സുനി ജയിലിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതായും പുറത്ത് സ്വർണം പൊട്ടിക്കൽ ഉൾപ്പെടെയുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതായും ജയിൽ വകുപ്പിൻ്റെ റിപ്പോർട്ടിൽ പറഞ്ഞിരുന്നു. കണ്ണൂർ സെൻട്രൽ ജയിലിലെ പത്താം ബ്ളോക്കിൽ നിന്നാണ് കൊടി സുനിയെ തവന്നൂർ ജയിലിലേക്ക് മാറ്റിയത്. ടി പി വധക്കേസിലെ മറ്റു പ്രതികൾ ഇപ്പോൾ കണ്ണൂർ സെൻട്രൽ ജയിലിലുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.