20 January 2026, Tuesday

Related news

January 18, 2026
January 17, 2026
January 17, 2026
January 17, 2026
January 16, 2026
January 16, 2026
January 14, 2026
January 13, 2026
January 11, 2026
January 11, 2026

600ല്‍ കോലി ഒന്നാമന്‍

Janayugom Webdesk
ന്യൂഡല്‍ഹി
May 28, 2025 9:39 pm

റെക്കോഡുകള്‍ കുറിച്ച് റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു താരം വിരാട് കോലി. ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെതിരായ ഐപിഎല്‍ മത്സരത്തില്‍ അര്‍ധസെഞ്ചുറി നേടിയതോടെ കോലി ഈ സീസണില്‍ 600 റണ്‍സ് പിന്നിട്ടു. 13 മത്സരങ്ങളില്‍ നിന്ന് 602 റണ്‍സാണ് താരത്തിനുള്ളത്. ഇതോടെ ഏറ്റവും കൂടുതല്‍ സീസണുകളില്‍ 600+ സ്‌കോര്‍ നേടുന്ന താരമായി കോലി മാറി. 

അഞ്ച് സീസണുകളില്‍ നിന്നാണ് കോലി 600നു മുകളില്‍ സ്കോര്‍ ചെയ്തത്. നാല് സീസണുകളില്‍ 600ന് മുകളില്‍ സ്കോര്‍ ചെയ്ത കെ എല്‍ രാഹുലിനെയാണ് കോലി മറികടന്നത്. ആര്‍സിബിക്ക് വേണ്ടി വിരാട് കോലി ഇതുവരെ 9030 റണ്‍സ് നേടിയിട്ടുണ്ട്. ഐപിഎല്ലില്‍ ഒരു ടീമിനായി 9,000ല്‍ കൂടുതല്‍ റണ്‍സ് നേടുന്ന ആദ്യ താരമാണ് കോലി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.