23 December 2024, Monday
KSFE Galaxy Chits Banner 2

Related news

November 10, 2024
October 13, 2024
September 23, 2024
September 8, 2024
August 24, 2024
August 23, 2024
August 21, 2024
March 26, 2024
March 26, 2024
March 17, 2024

കൊല്ലത്ത് കുട്ടിയ തട്ടികൊണ്ടുപോയ സംഭവം; തിരുവനന്തപുരത്ത് രണ്ടുപേർ കസ്റ്റഡിയിൽ

Janayugom Webdesk
തിരുവനന്തപുരം
November 28, 2023 8:18 am

കൊല്ലത്ത് കുട്ടിയെ തട്ടികൊണ്ടുപോയ സംഭവത്തിൽ രണ്ടുപേർ കസ്റ്റഡിയിൽ. ഒരാളെ തിരുവനന്തപുരം ശ്രീകണ്ഠേശ്വരത്ത് നിന്നാണ് കസ്റ്റഡിയിലായത്. സംശയം തോന്നിയ സാഹചര്യത്തിലാണ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. രണ്ടുപേരും ശ്രീകാര്യം പോലീസ് സ്റ്റേഷനിലാണ്. സംഭവത്തിൽ പൊലീസ് വിശദമായി അന്വേഷണം നടത്തിവരികയാണ്. പ്രതിയെന്ന് സംശയം തോന്നിയവരാണ് കസ്റ്റഡിയിലായത്.

കുട്ടിയുടെ അച്ഛന്റെ ഫോണിലേക്ക് വിളിച്ചയാൾ 10 ലക്ഷം രൂപ ആവശ്യപ്പെട്ടിരുന്നു. രാവിലെ 10 മണിക്ക് കുട്ടിയെ വീട്ടിലെത്തിക്കുമെന്നും പണം അതിനോടകം തയാറാകണമെന്നും വിളിച്ചയാൾ പറഞ്ഞു. ഈ ഫോൺകാൾ കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. അതേസമയം പോലീസ് പ്രതിയുടേതെന്ന് തോന്നുന്ന രേഖാചിത്രം പുറത്തുവിട്ടു.

Eng­lish Sum­ma­ry: kol­lam girl abduc­tion two in custody
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.