പാലക്കാട് കൊല്ലങ്കോട് നെന്മേനിയിൽ അമ്മയെയും മകനെയും മരിച്ച നിലയിൽ കണ്ടെത്തി. നെന്മേനിയിലെ കുളത്തിലാണ് ഇരുവരുടെയും മൃതദേഹം കണ്ടത്. നെന്മേനി പറശ്ശേരിയിൽ കലാധരന്റെ ഭാര്യ ബിന്ദു (40), മകൻ സനോജ് (12) എന്നിവരെയാണ് കല്ലേരിപൊറ്റയിലെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. രാവിലെ കുളത്തിൽ കുളിക്കാൻ പോയതായിരുന്നു ഇരുവരുംയ
പതിനൊന്നരയോടെ കുളത്തിൽ കുളിക്കാനെത്തിയ ചില കുട്ടികൾ കടവിനോടു ചേർന്ന് ബിന്ദുവിന്റെ മൃതദേഹം കാണുകയായിരുന്നു. തുടർന്ന് വിവരമറിഞ്ഞെത്തിയ നാട്ടുകാർ കുളത്തിനു സമീപത്തായി കുട്ടിയുടെ വസ്ത്രങ്ങളും ചെരുപ്പുകളും കൂടി കണ്ടതോടെ അഗ്നിരക്ഷാസേനയെയും പൊലീസിനെയും വിവരം അറിയിക്കുകയായിരുന്നു. അഗ്നിരക്ഷാസേന കുളത്തിൽ നടത്തിയ പരിശോധനയിലാണ് സനോജിന്റെ മൃതദേഹം കണ്ടെടുത്തത്. ഇരുവരുടെയും മൃതദേഹങ്ങൾ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.