23 December 2025, Tuesday

Related news

December 23, 2025
December 23, 2025
December 23, 2025
December 23, 2025
December 23, 2025
December 23, 2025
December 23, 2025
December 22, 2025
December 22, 2025
December 22, 2025

ഗുരുവായൂർ ആനയോട്ടത്തില്‍ കൊമ്പൻ ബാലു ഒന്നാമത്

Janayugom Webdesk
ഗുരുവായൂർ
March 10, 2025 10:19 pm

ക്ഷേത്ര ഉത്സവത്തിന്റെ പ്രാരംഭമായ ആനയോട്ടം ചടങ്ങിൽ കൊമ്പൻ ബാലു ഒന്നാമതെത്തി. ചെന്താമരാക്ഷനാണ് രണ്ടാം സ്ഥാനം. പങ്കെടുത്ത ആനകളിൽ ദേവദാസ് ഓട്ട ചടങ്ങ് പൂർത്തിയാക്കി ക്ഷേത്രത്തിലെത്തി. കൃത്യം മൂന്ന് മണിക്ക് ക്ഷേത്രത്തിൽ നാഴിക മണി അടിച്ചതോടെ ആനകൾക്ക് അണിയിക്കാനുള്ള കുടമണികൾ പാരമ്പര്യ അവകാശികളിൽ നിന്നും ഏറ്റു വാങ്ങി പാപ്പാൻമാർ മഞ്ജുളാൽ പരിസരത്ത് തയ്യാറായി നിന്ന ആനകളുടെ അടുത്തേക്ക് ഓടിയെത്തി. മണികൾ ആനകൾക്ക് അണിയിച്ചതോടെ കൊമ്പൻമാരായ ബാലുവും ചെന്താമരാക്ഷനും ദേവദാസും ക്ഷേത്രം ലക്ഷ്യമാക്കി ഓടി. ആദ്യം ചെന്താമരാക്ഷനായിരുന്നു. എന്നാൽ കിഴക്കേ നടയുടെ കവാടത്തിന് മുന്നിൽ ബാലു ചെന്താമരാക്ഷനെ മറി കടന്നു. 

ഇനിയുള്ള ഉത്സവ നാളുകളിൽ സ്വർണ തിടമ്പേറ്റി ശീവേലി എഴുന്നള്ളാനുള്ള സൗഭാഗ്യം ബാലു എന്ന ആനയ്ക്കാണ്. കർശനമായ നാട്ടാന പരിപാലന ചട്ടം പാലിച്ചായിരുന്നു ഇത്തവണ ആനയോട്ടം. ആനകളും ഭക്തജനങ്ങളും തമ്മിലും സുരക്ഷിതമായ അകലം പാലിച്ചു. മൂന്ന് ആനകൾ മാത്രമായിട്ടായിരുന്നു ആനയോട്ട ചടങ്ങ്. ചടങ്ങ് സുരക്ഷിതമായി നടത്താൻ ദേവസ്വം നേതൃത്വത്തിൽ വിവിധ സർക്കാർ വകുപ്പുകളുടെ സഹകരണത്തോടെ തയ്യാറെടുപ്പ് നടത്തിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.