
കോന്നി പയ്യനാമണ്ണിൽ ചെങ്കുളം പാറമടയിൽ ഉണ്ടായ ദുരന്തത്തിൽപ്പെട്ട ബീഹാർ സ്വദേശിയുടെ മൃതദേഹം ക്യാബിനുള്ളിൽ കുടുങ്ങിയ നിലയിൽ കണ്ടെത്തി. രാത്രി എട്ടരയോടെയാണ് മൃതദേഹം കണ്ടെത്തിയത്. ചങ്ങനാശേരിയിൽ നിന്നും എത്തിച്ച കൂറ്റൻ എസ്‌കവേറ്റർ ഉപയോഗിച്ച് ഹിറ്റാച്ചിയുടെ മുകളിലെ പാറകഷ്ണങ്ങൾ നീക്കിയപ്പോഴാണ് ക്യാബിനുള്ളിൽ മൃതദേഹം കണ്ടെത്തിയത്. ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ ഇറങ്ങി അജയ് റിയിയെ പുറത്തെടുക്കുവാൻ ഉള്ള ശ്രമം തുടരുന്നു. സ്പെഷ്യൽ ടാസ്ക് ഫോഴ്സിന്റെ മൂന്ന് ഉദ്യോഗസ്ഥർ ആണ് ശ്രമം നടത്തുന്നത്. തിങ്കളാഴ്ചയാണ് പാറമടയിൽ അപകടം ഉണ്ടായത്. അന്നുതന്നെ ഹിറ്റാച്ചി ഡ്രൈവർ മഹാദേവ് പ്രധാന്റെ മൃതദേഹം കണ്ടെത്തിയിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.