
പ്രശസ്ത ദക്ഷിണ കൊറിയൻ ബ്യൂട്ടി ഇൻഫ്ലുവൻസർ ലീ ഡാ-സോൾ(29) അന്തരിച്ചു. ‘ഡാഡോവ’ എന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ ദശലക്ഷക്കണക്കിന് ആരാധകരുള്ള ലീയുടെ മരണം ഡിസംബർ 16നായിരുന്നു സംഭവിച്ചത്. ക്രിസ്മസ് ദിനത്തിൽ ലീയുടെ ഏജൻസിയായ ലെഫെറി ബ്യൂട്ടി എന്റർടെയ്ൻമെന്റ് ആണ് മരണവാർത്ത ഔദ്യോഗികമായി പുറത്തുവിട്ടത്. മരണകാരണം ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.
2014ൽ ഫാഷൻ, മേക്കപ്പ് വിഡിയോകളിലൂടെയാണ് ലീ ശ്രദ്ധേയയായത്. യൂട്യൂബിൽ മാത്രം 12 ലക്ഷത്തിലധികം ഫോളോവേഴ്‌സുള്ള ലീ, ദക്ഷിണ കൊറിയൻ സൗന്ദര്യ സംസ്കാരം ആഗോളതലത്തിൽ പ്രചരിപ്പിക്കുന്നതിൽ വലിയ പങ്കുവഹിച്ചു. ചൈനീസ് പ്ലാറ്റ്‌ഫോമായ വെയ്‌ബോ, 2015ലെ ‘ടോപ്പ് ബ്യൂട്ടി ക്രിയേറ്റർ’ ആയി ലീയെ തിരഞ്ഞെടുത്തിരുന്നു. ചൈനീസ് ഓൺലൈൻ വിപണിയായ താവോബാവോയിൽ സ്വന്തമായി ‘കെ-ബ്യൂട്ടി സ്റ്റോർ’ ആരംഭിച്ച ആദ്യ കൊറിയൻ ഇൻഫ്ലുവൻസർ കൂടിയാണ് ലീ. തിരക്കേറിയ കരിയർ കാരണം പാതിവഴിയിൽ ഉപേക്ഷിച്ച പഠനം പുനരാരംഭിക്കാനുള്ള തയ്യാറെടുപ്പുകൾക്കിടെയാണ് അപ്രതീക്ഷിത മരണം സംഭവിച്ചത്. പ്രിയ താരത്തിന്റെ വിയോഗത്തിൽ ലോകമെമ്പാടുമുള്ള ആരാധകർ അനുശോചനം രേഖപ്പെടുത്തി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.