കോടംത്തുരുത്ത് ഗ്രാമപഞ്ചായത്തിൽ ഒന്നര പതിറ്റാണ്ടിൽ ഏറെയായി തകർന്നു കിടക്കുന്ന എം വി പുരുഷൻ റോഡിന്റെ ശോചനീയാവസ്ഥയ്ക്ക് പരിഹാരമാകുന്നു. ദലീമ ജോജോ എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച 35 ലക്ഷം രൂപ വിനിയോഗിച്ചാണ് റോഡ് പുനർ നിർമിക്കുന്നത്. ആസ്തിവികസന ഫണ്ടിൽ നിന്ന് 15 ലക്ഷം രൂപ അനുവദിച്ച് നേരത്തെ 500 മീറ്റർ നീളത്തിൽ ഒന്നാംഘട്ട നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയിരുന്നു.
രണ്ടാംഘട്ടത്തിൽ അനുവദിച്ച 35 ലക്ഷം രൂപ ഉൾപ്പെടെ 50 ലക്ഷം രൂപയാണ് ആസ്തിവികസന ഫണ്ടിൽ നിന്ന് റോഡിന്റെ നവീകരണത്തിനായി വകയിരുത്തിയിരിക്കുന്നത്. കോടംതുരുത്ത് പഞ്ചായത്ത് എട്ട്, ഒമ്പത് വാർഡുകളിൽ കൂടി കടന്ന് പോകുന്ന റോഡിന്റെ നിർമ്മാണ പ്രവർത്തങ്ങൾക്കു മുന്നോടിയായുള്ള ഫൈനൽ മെഷർമെന്റും അലൈൻമെന്റും തയ്യാറാക്കാൻ പട്ടണക്കാട് ബ്ലോക്ക് എഞ്ചിനീയറിംഗ് വിഭാഗം കോടംതുരുത്തിൽ എത്തിയിട്ടുണ്ട്. റോഡ് പരിശോധന നടപടികൾ ആരംഭിച്ചിട്ടുണ്ടെന്നും നിർമാണം എത്രയും വേഗം പൂർത്തിയാക്കാനുള്ള എല്ലാകാര്യങ്ങളും ഉറപ്പാക്കുമെന്നും ദലീമ ജോജോ എംഎൽഎ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.