22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 13, 2024
December 1, 2024
November 22, 2024
November 18, 2024
November 18, 2024
October 9, 2024
October 7, 2024
September 27, 2024
September 15, 2024
September 13, 2024

കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ രോഗി കുഴഞ്ഞുവീണ് മരിച്ച സംഭവം: രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

Janayugom Webdesk
കൊല്ലം
July 2, 2023 4:21 pm

കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ റാമ്പ് പൂട്ടിയിട്ടതുമൂലം പടികള്‍ കയറിയ ശ്വാസംമുട്ടലുള്ള രോഗി മരിച്ച സംഭവത്തില്‍ രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍. ഗ്രേഡ് 2 വിഭാഗത്തിലുള്ള ജീവനക്കാര്‍ക്കെതിരേയാണ് നടപടി. വെള്ളിയാഴ്ച രാത്രിയിലാണ് സംഭവം. നെടുവത്തൂര്‍ കുറുമ്പാലൂര്‍ അഭിത്ത് മഠത്തില്‍ വി രാധാകൃഷ്ണനാണ് മരിച്ചത്.

നടപടി നേരിട്ട ജീവനക്കാരില്‍ ഒരാള്‍ കാഷ്വാലിറ്റിയില്‍ വീല്‍ചെയറിന്റെ ചുമതലയുള്ള ആളും മറ്റേയാള്‍ മെയില്‍ മെഡിക്കല്‍ വാര്‍ഡില്‍ വീല്‍ചെയറിന്റെ ചുമതല ഉള്ളയാളുമാണ്. ഇരുവര്‍ക്കും വീഴ്ചയുണ്ടായിട്ടുണ്ടെന്ന് പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്.

സംഭവം വിവാദമായതിന് പിന്നാലെയാണ് ആരോഗ്യവകുപ്പ് ആഭ്യന്തര അന്വേഷണത്തിന് ഉത്തരവിട്ടത്. വകുപ്പുതല അന്വേഷണത്തിനും തീരുമാനമായിട്ടുണ്ട്.

Eng­lish Sum­ma­ry: kot­tarakkara taluk hos­pi­tal patient col­lapsed death employ­ees suspended
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.