24 December 2025, Wednesday

കോട്ടയത്ത് അമ്മയെ മകന്‍ ബലാത്സംഗം ചെയ്ത കേസ്; മകന് ജീവപര്യന്തം കഠിന തടവും പിഴയും

Janayugom Webdesk
കോട്ടയം
May 10, 2023 6:14 pm

ചങ്ങനാശേരിയിൽ അമ്മയെ ബലാത്സംഗം ചെയ്ത കേസിൽ മകന് ജീവപര്യന്തം കഠിന തടവും കാൽലക്ഷം രൂപ പിഴയും. ചങ്ങനാശേരി ചെത്തിപ്പുഴ ചീരഞ്ചിറ ഭാഗത്തു താമസിക്കുന്ന യുവാവിനെയാണ് കോട്ടയം അഡീഷണൽ സെഷൻസ് കോടതി നാല് ജഡ്ജി എൽസമ്മ ജോസഫ് ശിക്ഷിച്ചത്. പിഴ തുക ഇരയായ പ്രതിയുടെ അമ്മയ്ക്കു നൽകാനും കോടതി വിധിച്ചു. പിഴ അടച്ചില്ലെങ്കിൽ ആറു മാസം തടവ് അനുഭവിക്കാനും പ്രതിയ്ക്ക് ശിക്ഷ വിധിച്ചിട്ടുണ്ട്. അപൂർവങ്ങളിൽ അപൂർവമായി കണ്ടെത്തിയാണ് പ്രതിയ്ക്ക് കോടതി പരമാവധി ശിക്ഷ വിധിച്ചത്.

2019 ആഗസ്റ്റ് 19 നായിരുന്നു കേസിനാസ്പദമായ സംഭവം. മദ്യലഹരിയിൽ എത്തിയ പ്രതി വീടിനുള്ളിലെ മുറിയ്ക്കുള്ളിൽ അമ്മയെ പൂട്ടിയിട്ട ശേഷം ക്രൂരമായ ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. രാത്രിയിൽ പല തവണ അമ്മയെ ഇയാൾ ക്രൂരമായ ബലാത്സംഗത്തിന് ഇരയാക്കി. തുടർന്നു, അടുത്ത ദിവസം മാതാവ് ചങ്ങനാശേരി പൊലീസിൽ എത്തി പരാതിപ്പെട്ടതോടെയാണ് ക്രൂരമായ പീഡനത്തിന്റെ വിവരം പുറത്തറിഞ്ഞത്. തുടർന്നു, പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.
ചങ്ങനാശേരി ഇൻസ്‌പെക്ടറായിരുന്ന കെ.പി വിനോദാണ് പ്രതിയെ അറസ്റ്റ് ചെയ്യുകയും കേസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിക്കുകയും ചെയ്തത്. പീഡനത്തിന് ഇരയായ മാതാവ് അടക്കം 15 സാക്ഷികളാണ് കേസിലുണ്ടായിരുന്നത്. ഇന്ത്യൻ ശിക്ഷാനിയമം 376(2) (എഫ്)(എൻ) വകുപ്പുകൾ പ്രകാരമാണ് ശിക്ഷ. പ്രോസിക്യൂഷനു വേണ്ടി അഡ്വ.ഗിരിജ ബിജു കോടതിയിൽ ഹാജരായി.

Eng­lish Sum­ma­ry: Kot­tayam case of rape of moth­er by her son; The son was sen­tenced to rig­or­ous impris­on­ment for life and fine

You may also like this video

Kerala State - Students Savings Scheme

TOP NEWS

December 24, 2025
December 23, 2025
December 23, 2025
December 23, 2025
December 23, 2025
December 23, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.