22 January 2026, Thursday

Related news

January 19, 2026
January 12, 2026
January 12, 2026
January 11, 2026
January 10, 2026
January 6, 2026
January 5, 2026
January 4, 2026
January 2, 2026
January 2, 2026

വീടിന് തീപിടിച്ച് വീട്ടമ്മ മരിച്ചു; ഭര്‍ത്താവിനും മകനും പൊള്ളലേറ്റുു

വീടിന് മുകളിലെ നിലയിലുണ്ടായിരുന്ന മകന്റെ ഭാര്യയും രണ്ട് കുഞ്ഞുങ്ങളും സുരക്ഷിതര്‍
web desk
കോട്ടയം
February 24, 2023 10:38 am

വീടിന് തീപിടിച്ച് വീട്ടമ്മ മരിച്ചു. ഭര്‍ത്താവും മകനും പൊള്ളലേറ്റ് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍. മണിമല പാറവിളയില്‍ രാജം(70) ആണ് മരിച്ചത്. ഭര്‍ത്താവ് ശെല്‍വരാജ്(76), മകന്‍ വിനീഷ്(30 എന്നിവര്‍ക്കാണ് പൊള്ളലേറ്റിരിക്കുന്നത്.

അര്‍ധരാത്രി 12.30ഓടെ വീടിന് തീപിടിക്കുകയായിരുന്നു. ഷോര്‍ട്ട് സെര്‍ക്ക്യൂട്ട് ആണ് കാരണമെന്ന് സംശയിക്കുന്നു. വിശദമായ പരിശോധന നടന്നുവരികയാണ്. ഇരുനില വീടിന്റെ താഴത്തെ നിലയിലായിരുന്നു രാജമ്മയും ശെല്‍വരാജും. രക്ഷാപ്രവര്‍ത്തനത്തിനിടെയാണ് വിനീഷിന് പൊള്ളലേറ്റത്. മുകളിലെ നിലയിലുണ്ടായിരുന്ന വിനീഷിന്റെ ഭാര്യയും രണ്ട് മക്കളും സുരക്ഷിതരാണ്. വീട്ടിലേക്ക് വഴിയില്ലാത്തതിനാല്‍ അഗ്നിശമന സേനയ്ക്ക് രക്ഷാപ്രവര്‍ത്തനം നടത്താന്‍ നന്നേ പ്രയാസപ്പെടേണ്ടിവന്നു. കോട്ടയം പാറവിള ഹോളി മാഗി ഫൊറോന പള്ളിക്ക് സമീപമാണ് അപകടമുണ്ടായ വീട്.

Eng­lish Sam­mury: 70 years old women dead in kot­tayam house caught fire

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.