
കോട്ടയം മെഡിക്കൽ കോളജിൽ ഉപയോഗ ശൂന്യമായ കെട്ടിടം തകർന്ന് വീണുണ്ടായ അപകടത്തിൽ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ സ്ത്രീ മരിച്ചു. തലയോലപ്പറമ്പ് സ്വദേശിനി ബിന്ദു (52)വാണ് മരിച്ചത്. അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് പുറത്തെടുത്ത് അൽപ്പസമയത്തിനുള്ളിൽ ജീവൻ നഷ്ടപ്പെടുകയായിരുന്നു. പുറത്തെടുത്ത ഉടൻ തന്നെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
മകളുടെ ചികിത്സക്കായായിരുന്നു ബിന്ദു ആശുപത്രിയിലെത്തിച്ചത്. ഇന്ന് രാവിലെ 10.30ഓടെയായിരുന്നു അപകടം ഉണ്ടായത്. അപകടത്തിൽ മറ്റ് മൂന്ന് പേർക്ക് കൂടി പരിക്കേറ്റിരുന്നു. ഇവരുടെ പരിക്ക് ഗുരുതരമല്ല. അപകടസ്ഥലത്ത് ആരോഗ്യമന്ത്രി വീണാ ജോർജ്, മന്ത്രി വിഎൻ വാസവൻ എന്നിവരെത്തി സ്ഥിതിഗതികൾ വിലയിരുത്തി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.