
കോട്ടയം മെഡിക്കൽ കോളജിൽ ഉപയോഗശൂന്യമായ കെട്ടിടം ഇടിഞ്ഞ് വീണുണ്ടായ അപകടത്തിൽ സ്ത്രീയെ കാണാനില്ലെന്ന് പരാതി. തലയോലപ്പറമ്പ് സ്വദേശിയായ സ്ത്രീയെ യാണ് കാണാനില്ലെന്ന പരാതി വന്നിരിക്കുന്നത്. തലയോലപ്പറമ്പ് സ്വദേശി ബിന്ദുവിനെയാണ് കാണാതായതായി ഭർത്താവ് വിശ്രുതൻ പറയുന്നത്. പതിനാലാം വാർഡിലെ ശുചുമുറിയിൽ കുളിക്കാനായി ബിന്ദു പോയതായി ഭർത്താവിന് വിവരമുണ്ട്. ഇവരുടെ മകൾ ട്രോമാ കെയറിൽ ചികിത്സയിലാണ്. മകളുടെ ചികിത്സയുമായി ബന്ധപ്പെട്ടാണ് വിശ്രുതനും ഭാര്യ ബിന്ദുവും കോട്ടയം മെഡിക്കൽ കോളേജിൽ എത്തിയത്. പൊളിഞ്ഞു വീണ കെട്ടിടത്തിന് സമീപത്ത് ജെസിബി ഉപയോഗിച്ചുള്ള തിരച്ചിൽ ആരംഭിച്ചു. മൂന്ന് ജെസിബി ഉപയോഗിച്ചാണ് തിരിച്ചിൽ. ചുറ്റും കെട്ടിടങ്ങൾ ആയതിനാൽ ഹിറ്റാച്ചി ഉപകരണം സമീപത്തെ വാർഡിനുള്ളിലൂടെയാണ് അപകടം നടന്ന പൊളിഞ്ഞുവീണ കെട്ടിടത്തിന്റെ സമീപത്തേക്ക് എത്തിച്ചത്. ഫയർഫോഴ്സിന്റെ 3 യൂണിറ്റും സ്ഥലത്ത് പരിശോധന നടത്തുന്നുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.