5 March 2026, Thursday

Related news

February 26, 2026
February 24, 2026
February 23, 2026
February 22, 2026
February 20, 2026
February 17, 2026
February 6, 2026
February 3, 2026
February 2, 2026
January 31, 2026

കോട്ടയം-നിലമ്പൂർ എക്സ്പ്രസിന് ഇന്ന് മുതൽ മൂന്ന് പുതിയ സ്റ്റോപ്പുകൾ

Janayugom Webdesk
മ​ല​പ്പു​റം
August 18, 2025 12:50 pm

കോ​ട്ട​യം-​നി​ല​മ്പൂ​ർ എ​ക്സ്പ്ര​സി​ന് പു​തു​താ​യി അ​നു​വ​ദി​ച്ച മൂ​ന്ന് സ്റ്റോ​പ്പു​ക​ൾ തി​ങ്ക​ളാ​ഴ്ച നി​ല​വി​ൽ വ​രും. കു​ലു​ക്ക​ല്ലൂ​ര്‍, പ​ട്ടി​ക്കാ​ട്, മേ​ലാ​റ്റൂ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് പു​തി​യ സ്റ്റോ​പ്പ് അ​നു​വ​ദി​ച്ച​ത്. നി​ല​മ്പൂ​ര്‍—​കോ​ട്ട​യം സ​ര്‍വി​സി​നും മൂ​ന്നി​ട​ത്തും സ്റ്റോ​പ്പു​ണ്ടാ​കും. കോ​ട്ട​യം-​നി​ല​മ്പൂ​ർ എ​ക്സ്പ്ര​സി​ന് നി​ല​മ്പൂ​ർ-​ഷൊ​ർ​ണൂ​ർ പാ​ത​യി​ലെ എ​ല്ലാ സ്റ്റേ​ഷ​നു​ക​ളി​ലും സ്റ്റോ​പ്പ് അ​നു​വ​ദി​ക്ക​ണ​മെ​ന്ന യാ​ത്ര​ക്കാ​രു​ടെ നാ​ളു​ക​ളാ​യു​ള്ള ആ​വ​ശ്യ​ത്തി​ന് ഭാ​ഗി​ക പ​രി​ഹാ​ര​മാ​ണ് പു​തി​യ നടപടി.

കോ​വി​ഡ് കാ​ല​ത്തി​ന് മു​മ്പ് പാ​സ​ഞ്ച​റാ​യാ​യി​രു​ന്നു കോ​ട്ട​യം-​നി​ല​മ്പൂ​ർ ട്രെ​യി​ൻ ഓ​ടി​യി​രു​ന്ന​ത്. ഈ ​സ​മ​യം എ​ല്ലാ​യി​ട​ത്തും ഇ​തി​ന് സ്റ്റോ​പ്പു​ണ്ടാ​യി​രു​ന്നു. കോ​വി​ഡി​ന് ശേ​ഷം ട്രെ​യി​ൻ സ​ർ​വി​സു​ക​ൾ പു​ന​രാ​രം​ഭി​ച്ച​പ്പോ​ൾ 200 കി​ലോ​മീ​റ്റ​റി​ല​ധി​കം ദൂ​ര​മു​ള്ള സ​ർ​വി​സു​ക​ളെ​ല്ലാം എ​ക്സ്പ്ര​സാ​ക്കി മാ​റ്റി. ഇ​തി​ന്റെ ഭാ​ഗ​മാ​യി കോ​ട്ട​യം-​നി​ല​മ്പൂ​ർ പാ​സ​ഞ്ച​റും എ​ക്സ്പ്ര​സ് ആ​യ​തോ​ടെ​യാ​ണ് സ്റ്റോ​പ്പു​ക​ൾ ഒ​ഴി​വാ​ക്കി​യ​ത്. ഷൊ​ർ​ണൂ​രി​നും നി​ല​മ്പൂ​രി​നും ഇ​ട​യി​ൽ അ​ങ്ങാ​ടി​പ്പു​റ​ത്തും വാ​ണി​യ​മ്പ​ല​ത്തും മാ​ത്ര​മാ​ണ് ഇ​ത് നിർത്തിയിരുന്നത്.

അ​തി​നി​ടെ നി​ല​മ്പൂ​രി​ലേ​ക്ക് നീ​ട്ടി​യ എ​റ​ണാ​കു​ളം-​ഷൊ​ർ​ണൂ​ർ മെ​മു സ​ർ​വി​സ് അ​ടു​ത്ത ദി​വ​സം മു​ത​ൽ ത​ന്നെ ഓ​ടി​ത്തു​ട​ങ്ങു​മെ​ന്ന് അ​റി​യു​ന്നു. രാ​ത്രി 8.40ഓ​ടെ ഷൊ​ർ​ണൂ​രി​ൽ​നി​ന്നും തി​രി​ച്ച് പു​ല​ർ​ച്ചെ 3.45ഓ​ടെ ഷൊ​ർ​ണൂ​രി​ലേ​ക്കും പു​റ​പ്പെ​ടു​ന്ന രീ​തി​യി​ലാ​ണ് ഷെ​ഡ്യൂ​ൾ എ​ന്നാ​ണ് കരുതപ്പെടുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.