10 January 2026, Saturday

Related news

January 9, 2026
January 9, 2026
January 9, 2026
January 9, 2026
January 8, 2026
January 7, 2026
January 7, 2026
January 7, 2026
January 5, 2026
January 5, 2026

കോട്ടയത്ത് ബസിടിച്ച് യാത്രക്കാരിക്ക് ദാരുണാ ന്ത്യം

Janayugom Webdesk
കോട്ടയം
March 3, 2024 1:26 pm

കോട്ടയം കറുകച്ചാലില്‍ ബസ് അപകടത്തില്‍ യാത്രക്കാരിക്ക് ദാരുണാന്ത്യം. യാത്ര ചെയ്തെത്തിയ അതേ ബസിടിച്ചാണ് യുവതി മരിച്ചത്. കറുകച്ചാൽ മാന്തുരുത്തി സ്വദേശി അൻസു ജോസഫ് (34) ആണ് മരിച്ചത്. ഇന്ന് രാവിലെ 8.30ഓടെ യാണ് സംഭവം. രാവിലെ കടയിലേക്ക് എത്തുന്നതിനായി കോട്ടയം കാവനാൽകടവ് റൂട്ടിൽ ഓടുന്ന സ്വകാര്യ ബസിൽ കയറി കറുകച്ചാൽ സ്റ്റാൻ്റിൽ ഇറങ്ങുകയായിരുന്നു ഇവര്‍. 

തുടർന്ന് ഇതേ ബസ് പാർക്കിംങിനായി മുന്നോട്ട് എടുക്കുമ്പോഴാണ് ബസിനെ മുറിച്ച് കടന്ന് നടന്നു പോകുകയായിരുന്ന അൻസുവിനെ ഇടിച്ചത്. ഉടൻതന്നെ ചെത്തിപ്പുഴയിലെ സ്വകാര്യ ആശുപത്രിയിലേക്ക് എത്തിച്ചുവെങ്കിലും മരിച്ചു. ബസ് തലയിടിച്ചുണ്ടായ പരിക്കാണ് മരണത്തിനിടയാക്കിയതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.

കറുകച്ചാൽ പോലീസ് തുടർനടപടികൾ സ്വീകരിച്ചു. കറുകച്ചാൽ ബസ്റ്റാൻഡിനുള്ളിൽ പ്രവർത്തിക്കുന്ന സാജു ബേക്കറി ഉടമ സാജുവിൻ്റെ മകളാണ്. അജി ആന്റണിയാണ് ഭര്‍ത്താവ്.

Eng­lish Sum­ma­ry: Kot­tayam pas­sen­gers met with a trag­ic end in the same bus that got off

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.