5 January 2026, Monday

Related news

December 26, 2025
December 24, 2025
December 20, 2025
December 17, 2025
December 12, 2025
December 6, 2025
November 25, 2025
November 24, 2025
November 20, 2025
November 10, 2025

മുൻ വൈരാഗ്യം: കോട്ടയത്ത് യുവാവിനെ കോൺക്രീറ്റ് മിക്സർ മെഷീനിലിട്ട് കൊലപ്പെടുത്തി സഹപ്രവര്‍ത്തകൻ

Janayugom Webdesk
കോട്ടയം
May 3, 2024 2:16 pm

സഹപ്രവര്‍ത്തകനെ കോൺക്രീറ്റ് മിക്സര്‍ മെഷീനിലിട്ട് കൊലപ്പെടുത്തി സഹപ്രവര്‍ത്തകൻ. കോട്ടയം വാകത്താനത്താണ് സംഭവം. അസം സ്വദേശി ലേമാൻ കിസ്കി (19) യാണ് കൊലചെയ്യപ്പെട്ടത്. സംഭവത്തില്‍ കോട്ടയം വാകത്താനത്ത് കോൺക്രീറ്റ് കമ്പനിയിലെ ജീവനക്കാരായ പാണ്ടിദുരൈ (29)യെ അറസ്റ്റ് ചെയ്തു. 

ജോലിക്കിടെയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് വിവരം. ലേമാൻ കിസ്കി മിക്സർ മെഷീൻ ക്ലീൻ ചെയ്യാൻ ഇറങ്ങിയപ്പോൾ, പാണ്ടിദുരൈ മെഷീൻ പ്രവർത്തിപ്പിക്കുകയായിരുന്നു. മെഷീനുള്ളിൽ കറങ്ങി താഴെവീണ യുവാവിനെ മണ്ണുംമാന്തിയന്ത്രം ഉപയോഗിച്ച് കമ്പനിയുടെ മാലിന്യക്കുഴിയിൽ തള്ളി. ഇതിനു മുകളിൽ സ്ലറി മാലിന്യം ഇട്ട് മൂടുകയും ചെയ്തു. രണ്ട് ദിവസത്തിനു ശേഷം മാലിന്യക്കുഴിയിൽ മനുഷ്യന്റെ കൈ ഉയർന്നു നിൽക്കുന്നതുകണ്ടെത്തിയതിനുപിന്നാലെ സംഭവം മറ്റ് ജോലിക്കാര്‍ പൊലീസിനെ അറിയിക്കുകയായിരുന്നു. 

Eng­lish Sum­ma­ry: Kot­tayam youth killed by col­league in con­crete mix­er machine

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.