31 December 2025, Wednesday

Related news

December 31, 2025
December 31, 2025
December 30, 2025
December 30, 2025
December 30, 2025
December 29, 2025
December 29, 2025
December 29, 2025
December 29, 2025
December 29, 2025

കോഴിക്കോട് വാഹനാപകടം; രണ്ട് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം

Janayugom Webdesk
കോഴിക്കോട്
August 9, 2023 4:39 pm

കോഴിക്കോട് ക്രിസ്ത്യൻ കോളജിന് സമീപം വാഹനാപകടത്തിൽ രണ്ട് വിദ്യാർത്ഥികൾ മരിച്ചു. ബൈക്ക് ഓടിച്ച കല്ലായി സ്വദേശി മെഹ്ഫൂത് സുൽത്താൻ, നൂറുൽ ഹാദി എന്നിവരാണ് മരിച്ചത്. ഗാന്ധി റോഡിൽ വച്ച് വിദ്യാർത്ഥികൾ സഞ്ചരിച്ച സ്കൂട്ടര്‍ ബസുമായി ഇടിച്ചത്. കല്ലായി പള്ളിക്കണ്ടി മൊയ്തീൻ കോയയുടെ മകനാണ് മെഹറൂഫ് സുൽത്താൻ ഒപ്പം യാത്ര ചെയ്തത് നടുവട്ടം മാഹിയിലെ അർബൻ നജ്മത്ത് മൻസിൽ മജ്‌റൂഹിന്റെ മകൾ നൂറുൽ ഹാദി യാണ് . 

വെള്ളിമാടുകുന്ന് ജെഡിടി കോളജിലെ ബി എ വിദ്യാർത്ഥിനിയാണ് നൂറുൽ ഹാദി. അപകടം നടന്ന ശേഷം കോഴിക്കോട് ബീച്ച് ആശുപത്രിയിലേക്ക് പോകും വഴിയാണ് മെഹറൂഫ് മരിച്ചത്. മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് യുവതി മരിച്ചത്. ഗാന്ധി റോഡ് പാലത്തിൽ നിന്നും ബീച്ച് ഭാഗത്തേയ്ക്ക് പോവുകയായിരുന്ന സ്കൂട്ടർ എതിരെ വന്ന ബേപ്പൂർ – പുതിയപ്പ സിറ്റി സ്വകാര്യ ബസിൽ ഇടിക്കുകയായിരുന്നു. സ്കൂട്ടർ തെറ്റായ ദിശയിൽ വന്നതാണ് അപകടത്തിന് കാരണമെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.

Eng­lish Sum­ma­ry; Kozhikode car acci­dent; Trag­ic end for two students

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.