22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 19, 2024
December 10, 2024
December 8, 2024
December 5, 2024
December 3, 2024
November 29, 2024
November 28, 2024
November 27, 2024
November 15, 2024
November 14, 2024

കോഴിക്കോട്‌ സിറ്റി റോഡ്‌ വികസനം: 1312.7 കോടി രൂപയുടെ രണ്ടാംഘട്ട പദ്ധതിക്ക്‌ അംഗീകാരം

Janayugom Webdesk
കോഴിക്കോട്‌
March 9, 2024 1:49 pm

കോഴിക്കോട്‌ സിറ്റി റോഡ്‌ വികസന പദ്ധതി രണ്ടാംഘട്ടത്തിന്‌ അംഗീകാരമായതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. 1312.7 കോടി രൂപയുടെ പ്രവർത്തനങ്ങളാണ്‌ രണ്ടാംഘട്ടത്തിൽ ഏറ്റെടുത്തത്‌. ക്ലസ്‌റ്ററുകളിലായി 12 റോഡുകളുടെ വികസനമാണിത്. പദ്ധതിക്കാവശ്യമായ സ്ഥലം ഏറ്റെടുക്കലിന്‌ മാത്രമായി 720.4 കോടി രൂപയാണ്‌ അനുവദിച്ചു.

റോഡുകളുടെ നിർമ്മാണ പ്രവർത്തനങ്ങൾക്കായി 592.3 കോടി രൂപയും നീക്കിവച്ചു. മാളിക്കടവ്‌–തണ്ണീർപന്തൽ, അരയിടത്തുപാലം–അഴകൊടി ക്ഷേത്രം–-ചെറൂട്ടി നഗർ, കോതിപാലം–ചക്കുംക്കടവ്‌–പന്നിയാങ്കര ഫ്‌ളൈഓവർ, പെരിങ്ങളം ജംഗ്‌ഷൻ, മൂഴിക്കൽ–കാളാണ്ടിത്താഴം, മിനി ബൈപ്പാസ്‌–പാനത്തുത്താഴം, കരിക്കംകുളം–സിവിൽ സ്‌റ്റേഷൻ, മാങ്കാവ്‌–പൊക്കൂന്ന്‌–-പന്തീരങ്കാവ്‌, രാമനാട്ടുകര–വട്ടക്കിണർ, കല്ലുത്താൻകടവ്‌–മീഞ്ചന്ത, മാനാഞ്ചിറ–പാവങ്ങാട്‌, പന്നിയാങ്കര–പന്തീരൻങ്കടവ് റോഡുകളാണ്‌ വികസിക്കുന്നത്‌. കുടിവെള്ള വിതരണ പൈപ്പ്‌ലൈനുകൾ, വൈദ്യുതി, ടെലിഫോൺ ലൈനുകൾ ഉൾപ്പെടെയുള്ളവയുടെ മാറ്റിസ്ഥാപിക്കൽ അടക്കം അടങ്കലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്‌.

Eng­lish Summary:Kozhikode City Road Devel­op­ment: Approval for sec­ond phase project worth Rs 1312.7 crore
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.