9 January 2026, Friday

Related news

January 7, 2026
January 7, 2026
January 6, 2026
January 6, 2026
January 5, 2026
January 5, 2026
January 3, 2026
January 1, 2026
December 31, 2025
December 31, 2025

കോഴിക്കോട് ഭാര്യയെയും ഭാര്യാമാതാവിനെയും വെട്ടിപ്പരിക്കേല്‍പ്പിച്ചു; ഭര്‍ത്താവ് ഒളിവില്‍

Janayugom Webdesk
കോഴിക്കോട്
October 2, 2023 10:53 am

കോടഞ്ചേരിയില്‍ ഭാര്യയെയും ഭാര്യാമാതാവിനെയും വെട്ടിപ്പരിക്കേല്‍പ്പിച്ച് യുവാവ്. പാറമല സ്വദേശി ബിന്ദു, മാതാവ് ഉണ്ണിയാത എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഇന്നു രാവിലെ ആറുമണിയോടെയാണു ആക്രമണം. സംഭവത്തിന് പിന്നാലെ ഭര്‍ത്താവ് ഷിബു ഒളിവില്‍ പോയി. 

ബിന്ദുവിന്റെ തോളിനും തലയ്ക്കും കൈക്കുമാണ് വെട്ടേറ്റത്. ആക്രമണത്തില്‍ ഉണ്ണിയാതയുടെ ഒരു കൈവിരല്‍ വേര്‍പെട്ടു. കുടുംബ വഴക്കിനെ തുടര്‍ന്നാണ് ആക്രമണമെന്ന് പൊലീസ് പറഞ്ഞു. പരിക്ക് ഗുരുതരമായതിനാൽ ഇരുവരെയും താമരശ്ശേരി ഗവ. താലൂക്ക് ആശുപത്രിയിൽനിന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. രണ്ടുവർഷമായി ബിന്ദുവും ഷിബുവും പിരിഞ്ഞു താമസിക്കുകയായിരുന്നു. ഇവർക്ക് മൂന്ന് മക്കളാണുള്ളത്. ഒളിവില്‍ പോയ പ്രതിയാക്കായി അന്വേഷണം ഊര്‍ജിതമാക്കിയതായി പൊലീസ് പറഞ്ഞു.

Eng­lish Summary:Kozhikode cut off wife and moth­er-in-law; Her hus­band is absconding
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.