19 January 2026, Monday

Related news

January 18, 2026
January 12, 2026
January 10, 2026
January 9, 2026
January 7, 2026
January 7, 2026
January 6, 2026
January 5, 2026
January 5, 2026
January 3, 2026

കോഴിക്കോട് — കര്‍ണാടക ഗ്രീന്‍ഫീല്‍ഡ് ഹൈവേ പദ്ധതി കേന്ദ്രം ഉപേക്ഷിച്ചു

Janayugom Webdesk
കോഴിക്കോട്
December 28, 2024 10:40 pm

നി​ർ​ദി​ഷ്ട പു​റ​ക്കാ​ട്ടി​രി-​കു​റ്റ്യാ​ടി-​മാ​ന​ന്ത​വാ​ടി-​കു​ട്ട ഗ്രീ​ൻ​ഫീ​ൽ​ഡ് ഹൈ​വേ പ​ദ്ധ​തി കേ​ന്ദ്ര സ​ർ​ക്കാ​ർ ഉ​പേ​ക്ഷി​ച്ചു. കോ​ഴി​ക്കോ​ടി​നെ ക​ർ​ണാ​ട​ക​യു​മാ​യി എ​ളു​പ്പ​ത്തി​ൽ ബ​ന്ധി​പ്പി​ക്കു​ന്ന പാതയായാണ് ലക്ഷ്യമിട്ടിരുന്നത്. വ​യ​നാ​ട്ടി​ലേ​ക്കു​ള്ള യാ​ത്രാ പ്ര​ശ്ന​ത്തി​നും താ​മ​രശേരി ചു​ര​ത്തി​ൽ അ​നു​ഭ​വ​പ്പെ​ടു​ന്ന രൂ​ക്ഷ​മാ​യ ഗ​താ​ഗ​ത​ക്കു​രു​ക്കി​നും ബ​ദ​ൽ മാ​ർ​ഗ​മാ​യി നി​ർ​ദേ​ശി​ക്ക​പ്പെ​ട്ട ഹൈ​വേ സം​ബ​ന്ധി​ച്ച് യാ​തൊ​രു നി​ർ​ദേ​ശ​വും കേ​ന്ദ്ര സ​ർ​ക്കാ​രി​ന്റെ പ​രി​ഗ​ണ​ന​യി​ൽ ഇ​ല്ലെ​ന്ന്​ കേന്ദ്ര സര്‍ക്കാര്‍ ഷാ​ഫി പ​റ​മ്പി​ൽ എം​പി​യെ അ​റി​യി​ച്ചു. പ​ദ്ധ​തി​ക്ക്​ 7,134 കോ​ടി രൂ​പ വ​ക​യി​രു​ത്തി​യ​താ​യി മൂ​ന്നു​കൊ​ല്ലം മു​മ്പ് കേ​ന്ദ്ര ഉ​പ​രി​ത​ല ഗ​താ​ഗ​ത​മ​ന്ത്രി പ്ര​ഖ്യാ​പി​ക്കു​ക​യും അന്നത്തെ വയനാട് എം​പി രാ​ഹു​ൽ ഗാ​ന്ധി​യെ രേ​ഖാ​മൂ​ലം അ​റി​യിക്കുകയും ചെയ്തിരുന്നു. 

ഫ​ണ്ട് വ​ക​യി​രു​ത്തി​യ ​ശേ​ഷം വി​ശ​ദ​മാ​യ പ​ദ്ധ​തി റി​പ്പോ​ർ​ട്ട് (ഡി​പി​ആ​ർ) ത​യാ​റാ​ക്കാ​ൻ ഗാ​സി​യാ​ബാ​ദ് ആ​സ്ഥാ​ന​മായ പ്രോ​ജക്ട് ക​ൺ​സ​ൾ​ട്ട​ൻ​സി​യെ ചു​മ​ത​ല​പ്പെ​ടുത്തിയിരുന്നു. ​രാ​ത്രി​കാ​ല ഗ​താ​ഗ​ത നി​രോ​ധ​നം ഇ​ല്ലാ​ത്ത​തും 24 മ​ണി​ക്കൂ​ർ ഗ​താ​ഗ​ത സൗ​ക​ര്യ​മു​ള്ള​തും പാ​രി​സ്ഥി​തി​ക സാ​ങ്കേ​തി​ക പ്ര​ശ്ന​ങ്ങ​ൾ ഇ​ല്ലാ​ത്ത​തു​മാ​ണ്​ ഈ പാ​ത. കൂ​ടാ​തെ വ​ന്യ​മൃ​ഗ സം​ര​ക്ഷ​ണവും പ്ര​കൃ​തി സം​ര​ക്ഷ​ണ​വും ഉ​റ​പ്പു​ന​ൽ​കു​ന്ന​തു​മാ​ണ്. ദൈ​ർ​ഘ്യം കു​റ​ഞ്ഞ​തും ചെ​ല​വ് കു​റ​ഞ്ഞ​തു​മാ​യ പാ​ത​യാ​ണ്​ കേ​ന്ദ്ര​സ​ർ​ക്കാ​ർ ഉപേക്ഷിക്കുന്നത്. 

അ​ടു​ത്തിടെ മു​ഖ്യ​മ​ന്ത്രി വി​ളി​ച്ചു​ചേ​ർ​ത്ത എം​പി​മാ​രു​ടെ യോ​ഗ​ത്തി​ലും, മു​ഖ്യ​മ​ന്ത്രി​യും കേ​ന്ദ്ര ഗ​താ​ഗ​ത​മ​ന്ത്രി​യു​മാ​യു​ള്ള പ്ര​ത്യേ​ക ച​ർ​ച്ച​യി​ലും സം​സ്ഥാ​ന സര്‍ക്കാര്‍ ഈ ​പ​ദ്ധ​തി​യെ സം​ബ​ന്ധി​ച്ച് നിര്‍ദേശം മുന്നോട്ടുവച്ചിരുന്നു. കാ​ർ​ഷി​ക ത​ക​ർ​ച്ച​യി​ലും ഉ​രു​ൾ​പൊ​ട്ട​ലി​ലും ത​ക​ർ​ന്ന​ടി​ഞ്ഞ വ​യ​നാ​ടി​ന്റെ ടൂ​റി​സം സ്വ​പ്ന​ങ്ങ​ൾ​ക്കും മ​ല​ബാ​റിന്റെ സ​മ​ഗ്ര​വി​ക​സ​ന​ത്തി​നും വ​ഴി​വയ്​ക്കു​ന്ന പ​ദ്ധ​തി​യാ​ണ്​ കേന്ദ്ര സര്‍ക്കാര്‍ അ​വ​ഗ​ണിച്ചത്. പ​ദ്ധ​തി പു​നഃ​പ​രി​ശോ​ധി​ക്കാ​ൻ കേ​ന്ദ്ര, സം​സ്ഥാ​ന സര്‍ക്കാരു​ക​ൾ ത​യ്യാ​റാ​ക​ണ​മെ​ന്ന്​ കു​റ്റ്യാ​ടി​യി​ൽ ന​ട​ന്ന ദേ​ശീ​യ​പാ​താ വി​ക​സ​ന​സ​മി​തി യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. അ​ടു​ത്ത​മാ​സം ചേ​രു​ന്ന യോ​ഗ​ത്തി​ൽ സ​മ​ര പ​രി​പാ​ടി​ക​ൾ​ക്ക് രൂ​പം കൊ​ടു​ക്കു​മെ​ന്നും ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. അ​തി​നു മു​ന്നോ​ടി​യാ​യി പ​ഞ്ചാ​യ​ത്തു​ത​ല സ​മ​ര​സ​മി​തി​ക​ൾ രൂപീകരിക്കാനും തീരുമാനിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.