9 December 2025, Tuesday

Related news

November 22, 2025
October 4, 2025
August 9, 2025
July 13, 2025
July 9, 2025
July 9, 2025
May 5, 2025
February 22, 2025
February 21, 2025
February 13, 2025

കോഴിക്കോട് നവദമ്പതികള്‍ പാലത്തില്‍ നിന്ന് പുഴയില്‍ ചാടി; ഭാര്യയെ രക്ഷപ്പെടുത്തി

Janayugom Webdesk
കോഴിക്കോട്
July 2, 2023 5:11 pm

നവദമ്പതികള്‍ ഫറോക്ക് പാലത്തില്‍ നിന്നും ചാലിയാര്‍ പുഴയിലേക്ക് ചാടി. മലപ്പുറം സ്വദേശികളായ ജിതിന്‍, വര്‍ഷ എന്നിവരാണ് പുഴയില്‍ ചാടിയത്. വര്‍ഷയെ തോണിക്കാര്‍ ചേര്‍ന്ന് രക്ഷപ്പെടുത്തി ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുങ്ങിത്താഴ്ന്ന ജിതിന് വേണ്ടി തിരച്ചില്‍ നടക്കുകയാണ്. അടിയൊഴുക്കുള്ള സ്ഥലത്തായിട്ടാണ് തിരച്ചില്‍ നടക്കുന്നത്. 

ഞായാറാഴ്ച രാവിലെ പത്ത് മണിയോടെയാണ് സംഭവം. കോസ്റ്റല്‍ പൊലീസും അഗ്‌നിരക്ഷാ സേനയും മത്സ്യത്തൊഴിലാളികളും ചേര്‍ന്നാണ് തിരച്ചില്‍ നടത്തുന്നത്. ജിതിനും വര്‍ഷയും കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്ന് ശനിയാഴ്ച രാത്രിയാണ് വീട്ടില്‍ നിന്നിറിങ്ങിയതെന്ന് ബന്ധുക്കള്‍ പറയുന്നു.ആറുമാസം മുന്‍പാണ് ഇരുവരും രജിസ്റ്റര്‍ വിവാഹം ചെയ്തത്.

Eng­lish Summary:Kozhikode new­ly­weds jump from bridge into riv­er; His wife was rescued
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.