18 January 2026, Sunday

പരസ്യ സ്നേഹപ്രകടനം വേണ്ട; കോഴിക്കോട് എൻഐടിയുടെ വിചിത്ര ഉത്തരവ് വിവാദമാകുന്നു

Janayugom Webdesk
കോഴിക്കോട്
February 9, 2023 9:09 pm

ക്യാമ്പസിനകത്ത് പരസ്യമായ സ്നേഹപ്രകടനം പാടില്ലെന്ന കോഴിക്കോട് എൻഐടിയുടെ വിചിത്ര സർക്കുലറിനെതിരെ വ്യാപക പ്രതിഷേധം. ഇത്തരം പരസ്യ സ്നേഹപ്രകടനങ്ങൾ വിദ്യാഭ്യാസ അന്തരീക്ഷത്തെ ബാധിക്കുമെന്നും മറ്റ് വിദ്യാർത്ഥികൾക്കും ജീവനക്കാർക്കും അലോസരമുണ്ടാക്കുന്ന പെരുമാറ്റം പാടില്ലെന്നും സ്റ്റുഡന്റ്സ് ഡീൻ ഡോ. ജി കെ രജനീകാന്ത് അറിയിച്ചു. സർക്കുലറിലെ വ്യവസ്ഥകൾ ലംഘിക്കുന്നവർക്ക് കടുത്ത അച്ചടക്ക നടപടി നേരിടേണ്ടിവരുമെന്നും സർക്കുലർ വ്യക്തമാക്കുന്നു.

പ്രണയദിനത്തിന്റെ പശ്ചാത്തലത്തിലാണ് സർക്കുലർ. ക്യാമ്പസിന് പുറത്ത് നിന്നും മറ്റും വിദ്യാർഥികളുടെ പെരുമാറ്റത്തിൽ നിരവധി പരാതികൾ ലഭിച്ചതിനെത്തുടർന്നാണ് സർക്കുലറെന്നാണ് എന്‍ഐടിയുടെ ഭാഷ്യം. ഇതിനിടെ എൻഐടിയുടെ വിചിത്ര സര്‍ക്കുലര്‍ സാമൂഹിക മാധ്യമങ്ങളിലുള്‍പ്പെടെ വ്യാപക പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.

Eng­lish Sum­ma­ry: Kozhikode nit issues notice stat­ing pub­lic dis­play of affec­tion is not allowed
You may also like this video

Kerala State - Students Savings Scheme

TOP NEWS

January 18, 2026
January 18, 2026
January 18, 2026
January 18, 2026
January 18, 2026
January 18, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.