28 December 2025, Sunday

Related news

December 28, 2025
December 27, 2025
December 25, 2025
December 24, 2025
December 21, 2025
December 20, 2025
December 20, 2025
December 16, 2025
December 16, 2025
December 6, 2025

കോഴിക്കോട് ഓടുന്ന കാറിന് തീപിടിച്ചു; വെന്തുമരിച്ച ആളെ തിരിച്ചറിഞ്ഞു

Janayugom Webdesk
കോഴിക്കോട്
June 7, 2024 4:48 pm

കോന്നാട് ബീച്ചില്‍ ഓടുന്ന കാറിന് തീപിടിച്ച് ഒരാള്‍ വെന്തുമരിച്ചു. കോഴിക്കോട് കുമാരസാമി സ്വദേശി മോഹന്‍ ദാസ് (65) ആണ് മരിച്ചത്. കോഴിക്കോട് കോര്‍പ്പറേഷനിലെ മുന്‍ ഡ്രൈവര്‍ ആണ്. ഉച്ചയോടെയാണ് സംഭവം. കാറില്‍ തീ ആളിപ്പടരുകയായിരുന്നു. തീ പടരുന്നത് കണ്ട മത്സ്യത്തൊഴിലാളികള്‍ ഓടിയെത്തി രക്ഷിക്കാന്‍ ശ്രമിച്ചു. എന്നാല്‍ സീറ്റ് ബെല്‍റ്റ് കുടങ്ങിപ്പോയതിനാല്‍ ഇയാളെ രക്ഷിക്കാന്‍ സാധിച്ചില്ല. 

കാറില്‍ തീ ആളിപ്പടര്‍ന്നതോടെ രക്ഷാശ്രമം ഉപേക്ഷിക്കുകയായിരുന്നു. അഗ്‌നിരക്ഷാ സേന എത്തിയപ്പോഴേക്കും കാര്‍ പൂര്‍ണമായി കത്തിനശിച്ചിരുന്നു. മോഹന്‍ ദാസിന്റെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി.
KL 54 A – 4218 വാഗണര്‍ കാര്‍ കത്തി നശിച്ചത്. ഷോര്‍ട്ട് സര്‍ക്യൂട്ടാവാം എന്നാണ് സംശയം. മൃതദേഹം കോഴിക്കോട് ഗവ. ബീച്ച് ആശുപത്രിയിലേക്കും പിന്നീട് ഹോസ്റ്റ്‌മോര്‍ട്ടത്തിനായി മെഡി കോളേജ് മോര്‍ച്ചറിയിലേക്കും മാറ്റി.

Eng­lish Summary:Kozhikode run­ning car caught fire; The burnt man was identified
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.