5 March 2026, Thursday

Related news

March 4, 2026
February 27, 2026
February 27, 2026
February 27, 2026
February 26, 2026
February 25, 2026
February 25, 2026
February 23, 2026
February 23, 2026
February 21, 2026

കോഴിക്കോട് സഹോദരിമാരുടെ കൊലപാതകം; ഇളയ സഹോദരനെ മരിച്ച നിലയിൽ കണ്ടെത്തി

Janayugom Webdesk
കോഴിക്കോട്
August 12, 2025 10:57 am

കോഴിക്കോട് തടമ്പാട്ട്താഴത്ത് സഹോദരിമാരെ കൊലപ്പെടുത്തിയ കേസിൽ പ്രതിയെന്ന് സംശയിക്കുന്ന സഹോദരൻ പ്രമോദിനെ മരിച്ചനിലയിൽ കണ്ടെത്തി. തലശ്ശേരി ബീച്ചിൽ മൃതദേഹം കരയ്ക്കടിയുകയായിരുന്നു. തടമ്പാട്ട്താഴത്തെ വാടകവീട്ടിൽ ശ്രീജയ, പുഷ്പലളിത എന്നീ സഹോദരിമാരെയാണ് കഴിഞ്ഞ ദിവസം മരിച്ചനിലയിൽ കണ്ടെത്തിയത്. ഇരുവരെയും ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വ്യക്തമായി. ഇവർക്കൊപ്പം താമസിച്ചിരുന്ന സഹോദരനായ പ്രമോദിനെ സംഭവത്തിന് ശേഷം കാണാതായിരുന്നു. ഇതോടെ പ്രമോദിനായി പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി അന്വേഷണം ഊർജ്ജിതമാക്കിയിരുന്നു. തനിക്കെന്തെങ്കിലും സംഭവിച്ചാൽ സഹോദരിമാർ ഒറ്റയ്ക്കാകുമെന്ന ഭയമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.