
കോഴിക്കോട് പയ്യാനക്കൽ തെരുവ് നായ പശുക്കിടാവിനെ ആക്രമിച്ചു കൊന്നു. രണ്ട് പശുക്കൾക്ക് ഗുരുതരമായി പരിക്കേറ്റു.വളർത്തുമൃഗങ്ങളെയാണ് ആക്രമിച്ചത്. രാത്രിയോടെ കൂട്ടമായെത്തിയ നായ്ക്കൾ പശുക്കളെ ആക്രമിക്കുകയായിരുന്നു. അക്രമത്തിൽ ഒന്നര വയസ് പ്രായമുള്ള പശുക്കിടാവാണ് ചത്തത്.പരിക്കേറ്റ രണ്ട് പശുക്കൾക്ക് ചെവിക്കും വാലിനുമാണ് കടിയേറ്റത്.
പേ ഇളകാനുള്ള സാധ്യതയും നിലനിൽക്കുകയാണ്. നഷ്ടപരിഹാരവും തെരുവുനായ ആക്രമണത്തെ തുരത്താൻ വേണ്ട നടപടികൾ സ്വീകരിക്കുകയും വേണമെന്ന് കുടുംബം അധികൃതരോട് ആവശ്യപ്പെട്ടു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.