20 June 2024, Thursday

കെ പി ഗോപകുമാര്‍ ജോയിന്റ് കൗണ്‍സില്‍ ചെയര്‍മാന്‍

Janayugom Webdesk
തിരുവനന്തപുരം
June 15, 2024 10:45 pm

ജോയിന്റ് കൗണ്‍സില്‍ ഓഫ് സ്റ്റേറ്റ് സര്‍വീസ് ഓര്‍ഗനൈസേഷന്റെ പുതിയ ചെയര്‍മാനായി കെ പി ഗോപകുമാറിനെ തിരഞ്ഞെടുത്തു. ചെയര്‍മാനായിരുന്ന കെ ഷാനവാസ്‌ഖാന്‍ സര്‍വീസില്‍ നിന്നും വിരമിച്ചതിനെ തുടര്‍ന്നാണ് കെ പി ഗോപകുമാറിനെ തിരഞ്ഞെടുത്തത്. നിലവില്‍ ജോയിന്റ് കൗണ്‍സിലിന്റെ സംസ്ഥാന ട്രഷററായിരുന്നു. 

എഐവൈഎഫ് സംസ്ഥാന ജോയിന്റ് സെക്രട്ടറിയായി പ്രവര്‍ത്തിക്കുമ്പോഴാണ് സര്‍വീസില്‍ പ്രവേശിച്ചത്. തലസ്ഥാന ജില്ലയില്‍ ഒരു ദശാബ്ദക്കാലം എഐവൈഎഫിന്റെ ജില്ലാ സെക്രട്ടറി, പ്രസിഡന്റ് സ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചു. സിപിഐ തിരുവനന്തപുരം ജില്ലാ എക്‌സിക്യൂട്ടീവ് അംഗവുമായിരുന്നു. എഐവൈഎഫ് സംഘടിപ്പിച്ച 2002ലെ വൈദ്യുതി ചാര്‍ജ് വര്‍ധനവിനെതിരായ സമരത്തിലും വിദ്യാഭ്യാസ കച്ചവടത്തിനെതിരായ പ്രക്ഷോഭത്തിലും തൊഴിലില്ലായ്മയ്ക്കെതിരായ സമരത്തിലും അഴിമതിക്കെതിരായ പോരാട്ടത്തിലും പങ്കെടുത്തതിന്റെ പേരില്‍ പൊലീസ് മര്‍ദനത്തിനു വിധേയനായിട്ടുണ്ട്.

കെ ഷാനവാസ്‌ഖാന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സംസ്ഥാന കൗണ്‍സില്‍ യോഗം പി എസ് സന്തോഷ് കുമാറിനെ സംസ്ഥാന ട്രഷററായും എം എം നജീമിനെ സെക്രട്ടറിയായും പി ശ്രീകുമാറിനെ സെക്രട്ടേറിയറ്റ് അംഗമായും മാത്യു വര്‍ഗീസ്, കെ അജിന, ആര്‍ സരിത എന്നിവരെ സംസ്ഥാന കമ്മിറ്റി അംഗങ്ങളായും തിരഞ്ഞെടുത്തു. യോഗത്തില്‍ ജനറല്‍ സെക്രട്ടറി ജയശ്ചന്ദ്രന്‍ കല്ലിംഗല്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. 

Eng­lish Summary:KP Gopaku­mar Joint Coun­cil Chairman

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.