
ഞങ്ങള്‍ അറിയുന്ന ശങ്കരദാസ് അറിഞ്ഞുകൊണ്ട് ഒരു തെറ്റും ചെയ്യില്ലെന്നും അദ്ദേഹം ഉത്തമനായ കമ്മ്യൂണിസ്റ്റാണെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. അറിയാതെ എന്തെങ്കിലും പാളിച്ച പറ്റിയോ എന്നറിയില്ല. അന്വേഷണത്തില്‍ തെറ്റുകാരനാണെന്ന് കണ്ടാല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയോ എല്‍ഡിഎഫോ രക്ഷിക്കില്ല. പക്ഷെ ഈ പാര്‍ട്ടിക്ക് മനുഷ്യത്വമുണ്ടെന്നും ബിനോയ് വിശ്വം മാധ്യമങ്ങളോട് പറഞ്ഞു.
അതീവ അസുഖബാധിതനായി തളര്‍ന്ന് കിടക്കുകയാണ്. ഈ അവസ്ഥയില്‍ പാര്‍ട്ടി നടപടിയെടുക്കില്ല. അസുഖം ഭേദമായി ചോദ്യം ചെയ്യലിനുശേഷം ഏതെങ്കിലും കുറ്റത്തില്‍ പങ്കുണ്ടെന്ന് കണ്ടെത്തിയാല്‍ ഗൗരവമായി കാണും. എന്നാല്‍ ഇപ്പോള്‍ അദ്ദേഹത്തെ വേട്ടയാടാന്‍ പാടില്ല. ഇത്രയും നാളത്തെ പൊതുപ്രവര്‍ത്തനത്തില്‍ ഒരു കളങ്കവും ഉണ്ടാക്കിയിട്ടില്ലെന്ന് അദ്ദേഹത്തെ അറിയുന്നവര്‍ക്കെല്ലാം അറിയാമെന്നും ബിനോയ് വിശ്വം പറഞ്ഞു.
എല്ലാ സ്വത്തും സമ്പത്തും കയ്യിട്ടുവാരാന്‍ മടിക്കാത്തവരാണ് യുഡിഎഫ്. എത്രയോ ഉദാഹരണങ്ങളുണ്ട്. യുഡിഎഫിന്റെ ശരിയല്ല, എല്‍ഡിഎഫിന്റെ ശരി. അഴിമതിയും കൊള്ളയും ഉള്‍പ്പെടെയുള്ള എല്ലാത്തരം നീക്കങ്ങള്‍ക്കും എല്‍ഡിഎഫ് എതിരാണ്. അതുകൊണ്ട് തന്നെ യുഡിഎഫ് പോകുന്ന വഴിക്ക് എല്‍ഡിഎഫിന് പോകാന്‍ കഴിയില്ല. ശബരിമല കേസില്‍ എസ്ഐടി അന്വേഷണത്തെ എല്‍ഡിഎഫ് സര്‍ക്കാര്‍ വഴിമുടക്കാന്‍ പോയിട്ടില്ല. നിര്‍ബാധം അത് മുന്നോട്ടു പോവുകയാണെന്നും ബിനോയ് വിശ്വം പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.