
കെപിസിസിയുടെ ഇന്‍സ്ട്രിയല്‍ സെല്‍ ചെയര്‍മാന്‍ അഡ്വ. കിഷോര്‍ ബാബു കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ച് ബിജെപിയിലേക്ക് . മുന്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ വിശ്വസ്തനാണ് ഇയാള്‍.കഴിഞ്ഞ ദിവസം വരെ കിഷോര്‍ കോണ്‍ഗ്രസിന്റെ പരിപാടികളില്‍ സജീവമായിരുന്നു.ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഇയാള്‍ക്ക് അംഗത്വം നൽകും.
2022ൽ കെ സുധാകരനാണ് ഇൻഡസ്ട്രിയൽ സെൽ ചെയർമാനായി നിയമിച്ചത്. തന്നെ കെ സി വേണുഗോപാൽ അപമാനിച്ചെന്ന് കിഷോർ ബാബു പറഞ്ഞു. കോൺഗ്രസ് വിടുന്നത് കെ സി വേണുഗോപാൽ കാരണമാണ്. കഴിഞ്ഞ ആഴ്ച നടന്ന ഇൻഡസ്ട്രിയൽ കോൺക്ലെവിൽ യുഡിഎഫ് ചെയർമാനെ ഉദ്ഘാടകനാക്കിയത് കെ സി വേണുഗോപലിന് ഇഷ്ടപെട്ടില്ല. ഇതിന്റെ പേരിൽ പൊതു വേദിയിൽ വെച്ച് അപമാനിച്ചു. കെപിസിസി പ്രസിഡന്റിന് അയച്ച രാജിക്കത്തിലാണ് കെ സി വേണുഗോപാലിന് എതിരായ പരാതി കിഷോർ ബാബു ഉന്നയിച്ചത്. വിഡി സതീശനെ ക്ഷണിച്ചതിനും കെ സി വേണുഗോപാൽ തന്നെ അപമാനിച്ചുവെന്നും പരാതിയിൽ ചൂണ്ടിക്കാട്ടി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.