23 December 2025, Tuesday

Related news

December 23, 2025
December 11, 2025
December 3, 2025
December 2, 2025
November 18, 2025
November 6, 2025
October 28, 2025
October 27, 2025
October 22, 2025
October 20, 2025

കെപിസിസി പുനസംഘന; നിലവിലുള്ള ഭാരവാഹികളെ മാറ്റിയേക്കും, ഗ്രൂപ്പുകളുടെ വലിയ സമ്മര്‍ദ്ദം

Janayugom Webdesk
തിരുവനന്തപുരം
May 17, 2025 1:01 pm

കെപിസിസി നേതൃത്വമാറ്റത്തെ തുടര്‍ന്നുണ്ടായ എതിര്‍പ്പ് തല്‍ക്കാലം പരിഗണിക്കേണ്ടെന്നാണ് എഐസിസി തീരുമാനം. പുതിയ ഭാരവാഹികളെ നിയമിക്കാന്‍ കെപിസിസി നേതൃത്വത്തിന് അനുമതി നല്‍കി. കെപിസിസി ജനറല്‍ സെക്രട്ടറിമാരെയും, സെക്രട്ടറിമാരെയും തീരുമാനിക്കും. നിയമനത്തില്‍ ഗ്രൂപ്പുകളെയും പരിഗണിക്കാനാണ് ആലോചന. 

ജനറല്‍ സെക്രട്ടറിമാരായി തങ്ങളുടെ നോമിനിമാരെ നിയമിക്കാന്‍ ഗ്രൂപ്പുനേതാക്കള്‍ വലിയ സമ്മര്‍ദ്ദത്തിലാണ്. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ ഭാരവാഹികളെയും അടിമുടി മാറ്റാനാണ് ശ്രമം നടക്കുന്നത്. നാല് ജില്ലകളില്‍ ഒഴികെ ബാക്കി എല്ലാ ജില്ലകളിലും പുതിയ പ്രസി‍ഡന്റുുമാര്‍വരും, കൂടുതല്‍ ചെറുപ്പക്കാരെ പരിഗണിക്കാനാണ് ആലോചന.

ഡിസിസി ഭാരവാഹികളെ അപ്പാടെ മാറ്റും. രണ്ടുമാസത്തിനുള്ളില്‍ തന്നെ പുനസംഘടന പൂര്‍ത്തിയാക്കാനാണ് ശ്രമം. ഇതിനിടയില്‍ ഉണ്ടാകുന്ന എതിര്‍പ്പുകളെ എങ്ങനെ മറികടക്കും എന്നാണ് ഇപ്പോഴത്തെ ആലോചന. തദ്ദേശ തെരഞ്ഞെടുപ്പില്‍ ഒരുങ്ങുമ്പോള്‍ പൂര്‍ണ്ണസജ്ജമായ പുതിയ ടീം എന്നുള്ളതാണ് കെപിസിസി ലക്ഷ്യമിടുന്നത്. 

KPCC reor­gan­i­sa­tion; Cur­rent office bear­ers may be replaced, huge pres­sure from groups

Kerala State - Students Savings Scheme

TOP NEWS

December 23, 2025
December 23, 2025
December 23, 2025
December 23, 2025
December 23, 2025
December 23, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.