26 December 2025, Friday

Related news

December 23, 2025
December 11, 2025
December 3, 2025
December 2, 2025
November 18, 2025
November 6, 2025
October 28, 2025
October 27, 2025
October 22, 2025
October 20, 2025

രാജിപ്രഖ്യാപനവുമായി കെപിസിസി സെക്രട്ടറി

രാജ്മോഹൻ ഉണ്ണിത്താന്‍ തമ്മില്‍ത്തല്ലിക്കുന്നു
Janayugom Webdesk
കാസർകോട്
May 12, 2024 10:52 pm

ജില്ലയില്‍ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. ജില്ലയിലെ സകല കോൺഗ്രസ് പ്രവർത്തകരെയും തമ്മിൽത്തല്ലിക്കുന്ന വരത്തനാണ് രാജ്മോഹൻ ഉണ്ണിത്താനെന്ന് കെപിസിസി സെക്രട്ടറി ബാലകൃഷ്ണൻ പെരിയ. ഉണ്ണിത്താനു വേണ്ടി താൻ പാർട്ടിക്ക് പുറത്തുപോകാമെന്നും ഇന്ന് വാർത്താ സമ്മേളനത്തിൽ കൂടുതൽ കാര്യം വ്യക്തമാക്കുമെന്നും ബാലകൃഷ്ണൻ പെരിയ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. 

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഉദുമയിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായിരുന്നു ബാലകൃഷ്ണൻ. ആ തെരഞ്ഞെടുപ്പിൽ തന്നെ തോല്പിക്കാൻ ഉണ്ണിത്താൻ ശ്രമിച്ചു. കാസർകോടിന്റെ രാഷ്ട്രീയ നിഷ്കളങ്കതയ്ക്ക് മുകളിൽ കാർമേഘം പടർത്തുന്ന സംഘത്തെ കണ്ടില്ലെന്ന് നടിക്കാനാകില്ല. പെരിയയിൽ കൊല്ലപ്പെട്ടവർക്കായി ആയിരം രൂപ പോലും ഉണ്ണിത്താൻ ചെലവിട്ടില്ല. തന്നെപ്പോലുള്ള സാധാരണ പ്രവർത്തകരെ, ഹൈക്കമാന്‍ഡിന്റെ പിന്തുണയുണ്ടെന്ന പേരിൽ പുച്ഛിക്കുകയാണ്. അഹങ്കാരത്തിന്റെ നാവുള്ള ഉണ്ണിത്താൻ കോൺഗ്രസിന്റെ സഹായമില്ലാതെ ജയിക്കും എന്ന് പ്രഖ്യാപിച്ചയാളാണെന്നും ബാലകൃഷ്ണൻ കുറിച്ചു. 

അച്ചടക്കലംഘനം നടത്തിയെന്ന പേരിൽ പാർട്ടിയിൽ നിന്നും ബാലകൃഷ്ണനെയും സഹോദരനെയും പുറത്താക്കാൻ സമൂഹമാധ്യമങ്ങളിലൂടെ ഉണ്ണിത്താനും കൂട്ടരും പ്രചരണം നടത്തുന്നതിനിടയിലാണ് ബാലകൃഷ്ണന്റെ പരസ്യ പ്രസ്താവന ഉണ്ടായിരിക്കുന്നത്. 

Eng­lish Sum­ma­ry: KPCC sec­re­tary with res­ig­na­tion announcement

You may also like this video

Kerala State - Students Savings Scheme

TOP NEWS

December 26, 2025
December 26, 2025
December 26, 2025
December 26, 2025
December 26, 2025
December 25, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.