
തിരുവനന്തപുരം ഡിസിസി പ്രസിഡന്റിന്റെ താല്‍ക്കാലിക ചുമതല കെപിസിസി വൈസ് പ്രസിഡന്റ് എന്‍ ശക്തന്. പാലോട് രവിയുടെ രാജിക്ക് പിന്നാലെയാണ് ശക്തന് ചുമതല നല്‍കിയിരിക്കുന്നത്. മറ്റ് ഡിസിസി പ്രസിഡന്റുമാരെ മാറ്റുമ്പോഴായിരിക്കും തിരുവനന്തപുരത്തും സ്ഥിരം ഡിസിസി പ്രസിഡന്റിനെ ചുമതലപ്പെടുത്തുക. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎൽഎയാണ് ശക്തന് ചുമതല നൽകിയ വിവരം അറിയിച്ചത്. സ്പീക്കറും മുൻ എംഎൽഎയുമാണ് ശക്തൻ. കഴിഞ്ഞ ദിവസമാണ് കോണ്‍ഗ്രസ് പാര്‍ട്ടിയെ സമ്മര്‍ദത്തിലാക്കുന്ന തരത്തില്‍ പാലോട് രവിയുടെ ഫോണ്‍ സംഭാഷണം പുറത്തായത്. പിന്നാലെ രാത്രിയോടെ പാലോട് രവി രാജിവക്കുകയായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.