26 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 22, 2024
December 21, 2024
December 20, 2024
December 13, 2024
December 7, 2024
December 6, 2024
December 5, 2024
December 5, 2024
December 5, 2024
December 4, 2024

കെപിസിസിയുടെ വയനാട് പുനരധിവാസ പദ്ധതി:മുഖം തിരിഞ്ഞ് എംപിമാരും, എംഎല്‍എമാരും

Janayugom Webdesk
തിരുവനന്തപുരം
September 4, 2024 10:41 am

കെപിസിസിയുടെ വയനാട് പുനരധിവാസ പദ്ധതിയിലേക്ക് സംഭാവന നല്‍കാതെ എംപിമാരും, എംഎല്‍എമാരുമടക്കമുള്ള ജനപ്രതിനിധികള്‍. ഈ സാഹചര്യത്തില്‍ പ്രസിഡന്റ് കെ സുധാകരന്‍ഓണ്‍ലൈനില്‍ യോഗം വളിക്കേണ്ടിവന്നു.രാഹുൽ ഗാന്ധി പ്രഖ്യാപിച്ച 100 വീട് നിർമിക്കാൻ കോൺഗ്രസിന്റെ ആപ് വഴിയുള്ള ധനസമാഹരണം ആഗസ്‌ത്‌ 19ന്‌ തുടങ്ങിയിരുന്നു.

ഇപ്പോഴും ഒരു കോടി രൂപപോലും ലഭിച്ചിട്ടില്ല. സ്റ്റാൻഡ് വിത്ത് വയനാട് ‑ഐഎൻസി ആപ് വഴിയാണ് പിരിവ്. കെ സുധാകരനും വി ഡി സതീശനും ഒപ്പിട്ടാലേ ബാങ്കിൽനിന്ന് പണം പിൻവലിക്കാനാകൂ. ഫണ്ട് അടിച്ചുമാറ്റില്ലെന്ന് ബോധ്യപ്പെടുത്താനാണ് ഇത്.

എന്നിട്ടും വലിയൊരു വിഭാഗം ജനപ്രതിനിധികൾ സഹകരിക്കുന്നില്ലെന്നാണ് നേതൃത്വം പറയുന്നത്‌. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകാൻ വി ഡി സതീശനും ചെന്നിത്തലയും ആഹ്വാനം ചെയ്‌തപ്പോൾ കെ സുധാകരൻ എതിർത്തിരുന്നു. യോഗത്തിൽ കെപിസിസി ഭാരവാഹികളും ഡിസിസി അധ്യക്ഷരും പങ്കെടുത്തു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.