22 January 2026, Thursday

Related news

January 21, 2026
January 19, 2026
January 19, 2026
January 19, 2026
January 19, 2026
January 19, 2026
January 19, 2026
January 18, 2026
January 18, 2026
January 18, 2026

മൂവാറ്റുപുഴയാറിലെ കെപിപിഎല്‍ മാലിന്യം: അടിയന്തര നടപടിയെന്ന് മന്ത്രി പി രാജീവ്

Janayugom Webdesk
വൈക്കം
February 16, 2025 5:34 pm

വെള്ളൂര്‍ കെപിപിഎല്‍ കമ്പനിയില്‍ നിന്നും പുറന്തള്ളുന്ന മാലിന്യം മൂവാറ്റുപുഴയാറിനെ മലിനീകരിക്കുന്ന വിഷയത്തില്‍ അടിയന്തിര പരിഹാരം കാണുമെന്ന് വ്യവസായ മന്ത്രി പി രാജീവ് ഉറപ്പുനല്‍കിയതായി സി.കെ ആശ എംഎല്‍എ അറിയിച്ചു.

വൈക്കത്തെ ജനങ്ങളുടെ ആരോഗ്യത്തേയും ആവാസ വ്യവസ്ഥയേയും തകര്‍ക്കുന്ന മൂവാറ്റുപുഴയാറ്റിലെ മലിനീകരണ പ്രശ്നം അടിയന്തിരമായി ഇടപെട്ടു പരിഹരിക്കണമെന്നാവശ്യപ്പെട്ട് എംഎല്‍എ നിവേദനം നല്‍കിയപ്പോഴാണ് മന്ത്രി ഉറപ്പുനല്‍കിയത്.

മറവന്തുരുത്ത്, ചെമ്പ്, വെള്ളൂര്‍, തലയോലപ്പറമ്പ്, ഉദയനാപുരം പഞ്ചായത്തുകളിലെ ജനജീവിതത്തിന് കെപിപിഎല്ലില്‍നിന്നും പുറന്തള്ളുന്ന രാസപദാര്‍ത്ഥങ്ങളടങ്ങിയ മലിനജലം വലിയ ഭീഷണിയാണ് സൃഷ്ടിക്കുന്നത്. കെപിപിഎല്‍ മലിനജലമൊഴുക്കുന്ന സ്ഥിതി തുടര്‍ന്നാല്‍ മൂവാറ്റുപുഴയാറിലെ കുടിവെള്ള പദ്ധതികളെയും അത് ബാധിക്കും. അതോടൊപ്പം വൈക്കത്തിന്റെ കാര്‍ഷിക മേഖലയിലും മത്സ്യസമ്പത്തിലും ഗുരുതരമായ പ്രത്യാഘാതങ്ങളാണ് ഉണ്ടാക്കുക.

ഈ സാഹചര്യത്തിലാണ് കെ.പി.പി.എല്‍ പുറന്തള്ളുന്ന വിഷമയമായ മാലിന്യം ഒഴുകുന്നത് തടഞ്ഞു മൂവാറ്റുപുഴയാറിനെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് എംഎല്‍എ വകുപ്പ് മന്ത്രിയ്ക്ക് നിവേദനം നല്‍കിയത്. കെപിപിഎല്‍ അധികൃതരേയും വെള്ളൂര്‍, തലയോലപ്പറമ്പ്, ചെമ്പ്, മറവന്‍തുരുത്ത്, ഉദയനാപുരം ഗ്രാമപഞ്ചായത്ത് ഭരണസമിതികളെയും എംഎല്‍എയുടെ സാന്നിധ്യത്തില്‍ വച്ച് ചര്‍ച്ച നടത്തി മലിനീകരണ വിഷയത്തില്‍ അടിയന്തിര പരിഹാരം കാണുമെന്ന് മന്ത്രി പി രാജീവ് പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.