
ജനപക്ഷ റവന്യു സർവീസിന്റെ പ്രാധാന്യം അടിവരയിടുന്ന അർത്ഥപൂർണമായ ചർച്ചകളുമായി കേരള റവന്യു ഡിപ്പാർട്ട്മെന്റ് സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ആരംഭിച്ചു.തൊടുപുഴ ഉത്രം ഓഡിറ്റോറിയത്തിലെ വി ആർ ബീനാമോൾ നഗറിൽ ജോയിന്റ് കൗൺസിൽ ജനറൽ സെക്രട്ടറി കെ പി ഗോപകുമാർ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു. കേരളത്തിലെ സിവിൽ സർവീസിന്റെ നിലനിൽപ്പിന് എൽഡിഎഫ് സർക്കാർ തുടരേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.
കെആർഡിഎസ്എ സംസ്ഥാന പ്രസിഡന്റ് എസ് കെ എം ബഷീർ പതാകയുയർത്തി. തുടർന്ന് രക്തസാക്ഷി മണ്ഡപണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. വി ശശികല രക്തസാക്ഷി പ്രമേയവും ബി സുധർമ്മ അനുശോചന പ്രമേയവും അവതരിപ്പിച്ചു. എസ് കെ എം ബഷീർ അധ്യക്ഷത വഹിച്ചു. സിപിഐ തൊടുപുഴ മണ്ഡലം സെക്രട്ടറി വി ആർ പ്രമോദ്, ജോയിന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടറി കെ മുകുന്ദൻ, വൈസ് ചെയർമാൻ വി വി ഹാപ്പി, ട്രഷറർ എം എസ് സുഗൈദകുമാരി, ഇടുക്കി ജില്ലാ സെക്രട്ടറി ആർ ബിജുമോൻ, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ബിന്ദുരാജൻ, സംസ്ഥാന കമ്മറ്റി അംഗം സി മനോജ്കുമാർ, പി ഷാനവാസ് തുടങ്ങിയവർ സംസാരിച്ചു.
കെആർഡിഎസ്എ സംസ്ഥാന ജനറൽ സെക്രട്ടറി പി ശ്രീകുമാർ വാർഷിക റിപ്പോർട്ടും സംസ്ഥാന ട്രഷറർ ഹരിദാസ് ഇറവങ്കര കണക്കും അവതരിപ്പിച്ചു. സാംസ്കാരിക സമ്മേളനത്തിന്റെ ഉദ്ഘാടനം മുൻ മന്ത്രി മുല്ലക്കര രത്നാകരൻ നിർവഹിച്ചു. സാംസ്കാരിക കേരളത്തിന്റെ പാട്ട് വഴിയോരം പരിപാടി ഡോ. സജിത്ത് ഏവൂരേത്ത് അവതരിപ്പിച്ചു. റവന്യു മന്ത്രി കെ രാജൻ സമ്മേളനത്തെ അഭിവാദ്യം ചെയ്തു. സമ്മേളനം ഇന്ന് സമാപിക്കും. രണ്ടാം സെറ്റില്‍മെന്റ് നിയമവും അധിക ഭൂമിയുടെ ക്രമവല്‍ക്കരണവും എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാര്‍ ജലവിഭവ മന്ത്രി അഡ്വ. റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്യും. ജോയിന്റ് കൗണ്‍സില്‍ മുന്‍ ജനറല്‍ സെക്രട്ടറി ജയശ്ചന്ദ്രന്‍ കല്ലിംഗല്‍ വിഷയാവതരണം നടത്തും. ഇന്നലെയുടെ നായകര്‍ക്കൊപ്പം പരിപാടി ഉച്ചക്ക് രണ്ടിന് സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി സത്യന്‍ മൊകേരി ഉദ്ഘാടനം ചെയ്യും. പുതിയ ഭാരവാഹികളെ സമ്മേളനം തെരഞ്ഞെടുക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.