23 January 2026, Friday

Related news

January 22, 2026
January 21, 2026
January 21, 2026
January 20, 2026
January 16, 2026
January 15, 2026
January 15, 2026
January 15, 2026
January 13, 2026
January 13, 2026

കൃഷ്ണ ജന്മഭൂമി-ഷാഹി ഈദ്ഗാഹ് കേസ്; സുപ്രീംകോടതി സ്റ്റേ തുടരുന്നു

Janayugom Webdesk
ന്യൂ‍ഡല്‍ഹി
April 15, 2024 6:35 pm

ഉത്തര്‍പ്രദേശിലെ മഥുര കൃഷ്ണ ജന്മഭൂമി കേസില്‍ ഷാഹി ഈദ്ഗാഹ് മസ്ജിദിലെ സര്‍വെ സുപ്രീംകോടതി സ്റ്റേ ചെയ്തത് വീട്ടും നീട്ടി. ഈദ്ഗാഹ് പള്ളിയുടെ സർവേ നടത്തണമെന്ന അലഹബാദ് ഹൈക്കോടതിയുടെ 2023 ഡിസംബർ 14ലെ ഉത്തരവിന് മേലുള്ള സ്‌റ്റേയാണ് സുപ്രീം കോടതി വീണ്ടും നീട്ടിയിരിക്കുന്നത്. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപങ്കർ ദത്ത എന്നിവരടങ്ങിയ ബെഞ്ച് വിഷയം 2024 ഓഗസ്റ്റിൽ പരിഗണിക്കാൻ തീരുമാനിച്ചു. 

എന്നിരുന്നാലും കേസില്‍ ഇടക്കാല ഹര്‍ജിക്കാര്‍ക്ക് ഹര്‍ജി സമര്‍പ്പിക്കുന്നതിന് തടസ്സമൊന്നുമില്ലെന്നും കോടതി വ്യക്തമാക്കി. ഹിന്ദുക്കള്‍ക്കുവേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ ശ്യാംദിവാന്‍ സമര്‍പ്പിച്ച അപേക്ഷയില്‍ ഇന്ന് വാദം കേള്‍ക്കും. കൃഷ്ണ ജന്മഭൂമി ‑ഷാഹി ഈദ്ഗാ ഭൂമി തർക്കവുമായി ബന്ധപ്പെട്ട 18 ഓളം കേസുകൾ മഥുരയിലെ വിവിധ സിവിൽ കോടതികളിൽ നിന്ന് മാറ്റി 2023 മെയ് 26 ന് ഹൈക്കോടതി കേൾക്കാൻ തീരുമാനിച്ചിരുന്നു.

ഷാഹി ഈദ്ഗാ സമുച്ചയത്തിന്റെ പ്രാഥമിക സർവേയ്ക്ക് 2023 ഡിസംബർ 14ന് അലഹബാദ് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. കോടതിയുടെ മേൽനോട്ടത്തിലുള്ള അഭിഭാഷക കമ്മീഷണർമാരുടെ മൂന്നംഗ സംഘത്തിന് സര്‍വേയ്ക്ക് അനുമതി നൽകിയത്. ഹരിശങ്കർ ജെയിൻ ഉൾപ്പെടെയുള്ളവർ സമർപ്പിച്ച ഹർജിയിരുന്നു കോടതി ഈ ഉത്തരവ് പുറപ്പെടുവിച്ചത്. ശ്രീകൃഷ്ണന്റെ ജന്മസ്ഥലത്തിന്റെ ഒരു ഭാഗം തകർത്ത് മുഗൾ ചക്രവർത്തി ഔറംഗസീബ് പള്ളി പണിതതാണെന്ന് ഹർജിക്കാരുടെ വാദം. 13.37 ഏക്കർ ഭൂമിയുടെ മുഴുവൻ ഉടമസ്ഥതയിലാണ് ഹർജിക്കാർ അവകാശവാദമുന്നയിച്ചത്. 

Eng­lish Sum­ma­ry: Krish­na Jan­mab­hoo­mi-Shahi Eidgah case; The Supreme Court stay continues

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.