അണുകുടുംബങ്ങളുടെ കാലത്ത് നടക്കുന്ന തെറ്റുകുറ്റങ്ങള്‍ രസകരമായ മുഹൂര്‍ത്തങ്ങളിലൂടെ അവതരിപ്പിച്ച കൃഷ്ണദാസ് മുരളി സംവിധാനം ചെയ്ത ‘ഭരതനാട്യം’ പ്രേക്ഷക മനം കീഴടക്കുന്നു. സൈജുകുറുപ്പും സായ‍്കുമാറുമാണ് ഈ സിനിമയിലെ പ്രധാന കഥാപാത്രങ്ങള്‍. ആരോഗ്യപ്രശ്നങ്ങള്‍ക്കിടയിലും തന്നിലെ പ്രതിഭയുടെ മൂര്‍ച്ചകൂട്ടാനും അതുവഴി കാണികളെ കയ്യിലെടുക്കാനും സായ‍്കുമാറിന് കഴിഞ്ഞു.
പ്രത്യേകിച്ച് ഇന്റര്‍വെല്ലിന് തൊട്ടുമുന്‍മുള്ള രംഗം. ഭരതന്‍നായരുടെ (സായ‍്കുമാര്‍) കുടുംബത്തിലുണ്ടാകുന്ന അപ്രതീക്ഷതമായ സംഭവവികാസങ്ങളാണ് സിനിമയുടെ പ്രമേയം. പക്ഷാഘാതം സംഭവിച്ച്, ഏത് നിമിഷവും മരിക്കാറായി കിടക്കുന്ന ഭരതന്‍ നായര്‍ മകന്‍ ശശിയോട് (സൈജു കുറുപ്പ്) ഒരു രഹസ്യം പറയുന്നു. പിന്നീടങ്ങോട്ട് മനുഷ്യസഹജമായ ചിരിയും ചിന്തയും അമര്‍ഷവും വിദ്വേഷവും വാശിയും വൈരാഗ്യവും കുശുമ്പും കുന്നായ‍്മയും കുത്തിത്തിരിപ്പും ദുരഭിമാനവും എല്ലാം സ‍്ക്രീനില്‍ നിറയുമ്പോൾ പ്രേക്ഷകർക്കത് നവ്യാനുഭവമാകുന്നു.
ചിലര്‍ക്കെന്താണ് വീട്ടിലുള്ളവരോട് പോലും മനസുതുറക്കാനാവാത്തതെന്ന് പല വാര്‍ത്തകളും, നമ്മളുടെയൊക്കെ ചുറ്റുപാടും നടക്കുന്ന കാര്യങ്ങളും അറിയുമ്പോള്‍ തോന്നും. എന്നാലിവര്‍ ആരും പ്രതീക്ഷിക്കാത്ത ചിലരുമായി വളരെ അടുത്തബന്ധവും സ‍്നേഹവും സൗഹൃദവും സ്ഥാപിക്കും. എന്തുകൊണ്ടാണിത് സംഭവിക്കുന്നത്. ഇത്തരം ബന്ധങ്ങളില്‍ ചില കള്ളത്തരങ്ങളുണ്ടാകാം ഉണ്ടാകാതിരിക്കാം. എന്നാലും എന്തുകൊണ്ടാണ് ഇവര്‍ ചിലരിലേക്ക് അടുക്കുന്നത് എന്നത് വലിയ ചോദ്യമാണ്. അത്തരമൊരു ചോദ്യമാണ് ‘ഭരതനാട്യം’ ഉയര്‍ത്തുന്നത്. അച്ഛന്റെ ശരികള്‍ മകന് വലിയ തെറ്റായിരിക്കും. തിരിച്ചും സംഭവിക്കാം. സ‍്നേഹമുണ്ടെങ്കില്‍ ഈ ശരിതെറ്റുകള്‍ മറക്കാനും പൊറുക്കാനും ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനിര്‍ത്താനുമാവും എന്ന സന്ദേശമാണ് ഈ കൊച്ചുസിനിമ നൽകുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.