30 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 30, 2024
December 5, 2024
December 4, 2024
December 4, 2024
October 31, 2024
October 30, 2024
October 22, 2024
October 20, 2024
October 20, 2024
October 16, 2024

30 വർഷത്തെ പ്രവാസജീവിതത്തിനു തിരശ്ശീലയിട്ട് നാട്ടിലേയ്ക്ക് മടങ്ങുന്ന കൃഷ്ണൻ പേരാമ്പ്രയ്ക്ക് നവയുഗം യാത്രയയപ്പ് നൽകി

Janayugom Webdesk
ദമ്മാം
October 16, 2024 12:14 pm

സൗദി അറേബ്യയുടെ കിഴക്കൻ പ്രവിശ്യയുടെ ചരിത്രത്തോടൊപ്പം നടന്ന മൂന്നു പതിറ്റാണ്ടുകളുടെ പ്രവാസജീവിതം മതിയാക്കി നാട്ടിലേയ്ക്ക് മടങ്ങുന്ന നവയുഗം കേന്ദ്രകമ്മിറ്റി അംഗവും നാടകപ്രവർത്തകനുമായ കൃഷ്ണൻ പേരാമ്പ്രയ്ക്ക് നവയുഗം സാംസ്ക്കാരികവേദി കേന്ദ്രകമ്മിറ്റിയുടെ നേതൃത്വത്തിൽ ഊഷ്മളമായ യാത്രയയപ്പ് നൽകി.

നവയുഗം കേന്ദ്രകമ്മിറ്റി ഓഫിസ് ഹാളിൽ, നവയുഗം കേന്ദ്രകമ്മിറ്റി വൈസ് പ്രസിഡന്റ് മഞ്ജു മണിക്കുട്ടന്റെ അധ്യക്ഷതയിൽ നടന്ന യാത്രയയപ്പ് ചടങ്ങിൽ വെച്ച് നവയുഗം ജനറൽ സെക്രട്ടറി എം എ വഹിദ് കാര്യറ നവയുഗത്തിന്റെ ഉപഹാരം കൃഷ്ണൻ പേരാമ്പ്രയ്ക്ക് കൈമാറി. നവയുഗം കലാവേദിയുടെ ഉപഹാരം കലാവേദി പ്രസിഡഡന്റ് റിയാസ് മുഹമ്മദ് കൈമാറി.

നവയുഗം കേന്ദ്രകമ്മിറ്റി ട്രെഷറർ സാജൻ കണിയാപുരം, കേന്ദ്രനേതാക്കളായ അരുൺ ചാത്തന്നൂർ, നിസ്സാം കൊല്ലം, ശരണ്യ ഷിബു, മഞ്ജു അശോക്, പദ്മനാഭൻ മണിക്കുട്ടൻ, സജീഷ് പട്ടാഴി, ഷീബ സാജൻ, ആമിന റിയാസ്, ഷഫീക്ക് എന്നിവർ ആശംസപ്രസംഗം നടത്തി. ചടങ്ങിന് ബിജു വർക്കി സ്വാഗതവും, ബിനുകുഞ്ഞു നന്ദിയും പറഞ്ഞു.

കോഴിക്കോട് പേരാമ്പ്ര സ്വദേശിയായ കൃഷ്ണൻ നാട്ടിൽ നാടകപ്രവർത്തനങ്ങളിലൂടെ സജീവമായിരുന്ന കാലത്താണ് ജീവിതപ്രാരാബ്ധങ്ങൾ കാരണം പ്രവാസിയായി സൗദി അറേബിയയിൽ എത്തിയത്. ദമ്മാമിലെ ഒരു ഐസ്ക്രീം കമ്പനിയിൽ ആണ് ജോലി ചെയ്തു വന്നിരുന്നത്.
നവയുഗം രൂപീകരിച്ച കാലം മുതൽ സജീവപ്രവർത്തകനായ കൃഷ്ണൻ, സൗദിയിലെ സാമൂഹ്യസാംസ്‌ക്കാരിക മേഖലകളിൽ ഒരു നാടകപ്രവർത്തകൻ എന്ന നിലയിൽ ശ്രദ്ധേയനായിരുന്നു. നവയുഗം കലാസന്ധ്യകളിൽ നടനും സംവിധായകനും ആയി പഴയ നാടകങ്ങളുടെ രംഗാവിഷ്‌ക്കാരങ്ങൾ പുന:രവതരിപ്പിച്ചത് ആസ്വാദകരുടെ ഏറെ പ്രശംസ പിടിച്ചു പറ്റിയിരുന്നു. കെ പി എ സിയുടെ അശ്വമേധം, നിങ്ങളെന്നെ കമ്മ്യുണിസ്റ്റാക്കി തുടങ്ങിയ നാടകങ്ങളുടെ രംഗാവിഷ്‌ക്കാരങ്ങൾ പ്രത്യേകം അഭിനന്ദനങ്ങൾ നേടിയിരുന്നു.

ആരോഗ്യപരമായ പ്രശ്നങ്ങളെത്തുടർന്നാണ് പ്രവാസജീവിതം അവസാനിപ്പിയ്ക്കാൻ കൃഷ്ണൻ തീരുമാനിച്ചത്.

TOP NEWS

December 30, 2024
December 30, 2024
December 30, 2024
December 30, 2024
December 30, 2024
December 30, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.